Business
TODAY'S GOLD RATE|തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന; പവന് 920 രൂപ ഉയര്‍ന്നു
ചൊവ്വാഴ്ച സ്പോട്ട് ഗോള്‍ഡ് വില 0.3 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 3,643.47 ഡോളറിലെത്തി
കൊച്ചി| തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 115 രൂപയാണ് ഉയര്‍ന്ന് ഗ്രാം 11,715 രൂപയായി. പവന് വിലയില്‍ 920 രൂപയുടെ വര്‍ധനയുണ്ടായി(Today’s Gold Rate). ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 93,720 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 90 രൂപയുടെ വര്‍ധനയാണുണ്ടായത്. ഒരു ഗ്രാമിന്റെ വില 9,585 രൂപയായും പവന് 76,680 രൂപയായും ഉയര്‍ന്നു.
ചൊവ്വാഴ്ച സ്പോട്ട് ഗോള്‍ഡ് വില 0.3 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 3,643.47 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വിലയാകട്ടെ 0.2 ശതമാനം കുറഞ്ഞ് 3,642.90 ഡോളറിലെത്തി. കഴിഞ്ഞ ആഴ്ച മാത്രം സ്വര്‍ണവിലയില്‍ ഒന്‍പത് ശതമാനത്തിലേറെ ഇടിവുണ്ടായിരുന്നു. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന സൂചനകളും എഐ ഓഹരികളിലുണ്ടായ വന്‍ വില്‍പ്പനയുമാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്.
ശ്രദ്ധിക്കുക: തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ വാങ്ങുന്നവരും നിക്ഷേപകരും ജാഗ്രത പാലിക്കേണ്ടതുണ്ട്. വിപണിയിലെ ചാഞ്ചാട്ടങ്ങൾ വിലയിരുത്തി കൃത്യമായ gold price analysis നടത്തിയ ശേഷം മാത്രം സാമ്പത്തിക തീരുമാനങ്ങൾ എടുക്കുക. ഉയർന്ന വിലയിലും അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്കുള്ള അവസാന ആശ്രയമായി മാത്രം gold loan പരിഗണിക്കുക; തൽക്കാലം loan against gold അല്ലെങ്കിൽ gold loan apply ചെയ്യുന്നതിന് മുമ്പ് പലിശനിരക്കുകളും തിരിച്ചടവ് വ്യവസ്ഥകളും വ്യക്തമായി മനസ്സിലാക്കുക. ഇന്നത്തെ today gold rate അനുസരിച്ച് gold price today കൂടുന്നത് ശ്രദ്ധിച്ച് gold rate മാറ്റങ്ങൾ നിരീക്ഷിക്കുന്നത് ഉചിതമായിരിക്കും.
Content Highlights: Gold prices rose for the second straight day, climbing by Rs 920 to Rs 93,720 per sovereign and Rs 115 to Rs 11,715 per gram. Eighteen-karat gold also gained Rs 90 per gram to reach Rs 9,585. Global spot gold edged up while US gold futures dipped following last week’s sharp drop driven by rate and tech sell-off cues.



