Connect with us

Kerala

മുൻ ചീഫ് സെക്രട്ടറി വി വേണു സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി ചെയർമാൻ

2018ലെ പ്രളയത്തിന് ശേഷമുള്ള പുനർനിർമാണ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ സിഇഒ ആയും പ്രവർത്തിച്ചിരുന്നു.

Published

|

Last Updated

തിരുവനന്തപുരം| മുൻ ചീഫ് സെക്രട്ടറി ഡോ വി വേണുവിനെ സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി (SEIAA) ചെയർമാനായി നിയമിച്ചു. സംസ്ഥാനത്തെ വിവിധ വികസന പദ്ധതികൾക്കും നിർമാണ പ്രവർത്തനങ്ങൾക്കും പരിസ്ഥിതി അനുമതി നൽകുന്ന നിർണായക സമിതിയുടെ അധ്യക്ഷനായാണ് നിയമനം.

1990 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ വേണു 2023 ജൂലൈ മുതൽ 2024 ഓഗസ്റ്റ് വരെയാണ് സംസ്ഥാനത്തിന്റെ 48-ാമത് ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. പരിസ്ഥിതി, വനം, ആഭ്യന്തരം, റവന്യൂ, ദുരന്തനിവാരണം, ടൂറിസം, സാംസ്കാരികം തുടങ്ങി വിവിധ വകുപ്പുകളുടെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്.

2018ലെ പ്രളയത്തിന് ശേഷമുള്ള പുനർനിർമാണ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ സിഇഒ ആയും പ്രവർത്തിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയ ശേഷമാണ് അദ്ദേഹം സിവിൽ സർവീസിലെത്തിയത്.

സർവീസിൽ നിന്ന് വിരമിച്ച ശേഷം കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഉൾപ്പെടെയുള്ള സാംസ്കാരിക രംഗത്തെ പ്രധാന ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. പരിസ്ഥിതി, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലെ ദീർഘകാല ഭരണപരിചയം അതോറിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

Content Highlights: Former Kerala Chief Secretary Dr V Venu has been appointed chairman of SEIAA to oversee environmental clearances for projects. The 1990-batch IAS officer previously led Rebuild Kerala Initiative and chaired the Kochi Biennale Foundation. His vast governance experience is expected to aid SEIAA.

Latest