International
ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 500 കടന്നു
പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു
ടെഹ്‌റാന്‍|ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 500 കടന്നു. പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു. ഇറാനിലെ ആശുപത്രികള്‍ പരുക്കേറ്റവരെയും മരിച്ചവരെയും കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ ഏറെയും ഇരുപതിനും ഇരുപത്തഞ്ചിനും ഇടയ്ക്ക് പ്രായമുള്ളവരാണ്. പ്രക്ഷോഭത്തില്‍ സുരക്ഷാസേനയിലെ 14 പേര്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തലസ്ഥാനമായ ടെഹ്‌റാനില്‍ പ്രതിഷേധക്കാര്‍ ഇന്നലെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും തീവച്ചു.പണപ്പെരുപ്പവും കറന്‍സി മൂല്യത്തകര്‍ച്ചയേയും തുടര്‍ന്ന് ഡിസംബര്‍ 28ന് ആരംഭിച്ച ഇറാനിലെ പ്രക്ഷോഭം പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. ഒരു ഡോളറിനെതിരെയുള്ള ഇറാനിയന്‍ റിയാലിന്റെ മൂല്യം 14 ലക്ഷമായിരിക്കുകയാണ് ഇപ്പോള്‍.





