Saudi Arabia
ജി സി സി വാഹനങ്ങൾക്ക് സഊദി അറേബ്യയിൽ നിയന്ത്രണം; രാജ്യത്ത് തുടരാനാവുക 90 ദിവസം മാത്രം
സഊദിയിലെ ഏതെങ്കിലും കവാടങ്ങൾ വഴി വാഹനം രാജ്യത്ത് പ്രവേശിച്ച തീയതി മുതലാണ് ഈ 90 ദിവസത്തെ കാലാവധി കണക്കാക്കുക.
റിയാദ് | ഗൾഫ് സഹകരണ കൗൺസിൽ (ജി സി സി) രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ സഊദി അറേബ്യയിൽ തുടരുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനി മുതൽ ഇത്തരത്തിലുള്ള വാഹനങ്ങൾക്ക് ഒരു വർഷത്തിൽ പരമാവധി 90 ദിവസം മാത്രമേ സഊദിയിൽ തുടരാൻ അനുവാദമുണ്ടാകൂ. ഇത് തുടർച്ചയായോ അല്ലാതെയോ കണക്കാക്കാവുന്നതാണ്.
സഊദിയിലെ ഏതെങ്കിലും കവാടങ്ങൾ വഴി വാഹനം രാജ്യത്ത് പ്രവേശിച്ച തീയതി മുതലാണ് ഈ 90 ദിവസത്തെ കാലാവധി കണക്കാക്കുക. സഊദി പൗരന്മാർക്കും വിദേശികൾക്കും ഒരുപോലെ ഈ നിയമം ബാധകമായിരിക്കും. എന്നാൽ അംഗീകൃത ഏജൻസികളിൽ നിന്ന് വാടകയ്‌ക്കെടുത്ത വാഹനങ്ങൾക്ക് ഈ നിയമത്തിൽ ഇളവുണ്ട്. സഊദി അറേബ്യയിൽ രജിസ്റ്റർ ചെയ്യാതെ ദീർഘകാലം വാഹനങ്ങൾ ഉപയോഗിക്കുന്നത് തടയാനും നിയമലംഘനങ്ങൾ കുറയ്ക്കാനുമാണ് ആഭ്യന്തര മന്ത്രാലയം ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
അനുവദിക്കപ്പെട്ട 90 ദിവസത്തെ കാലാവധി അവസാനിക്കുന്നതിന് മുൻപ് വാഹന ഉടമയ്ക്കോ ഡ്രൈവർക്കോ ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ നൽകി കാലാവധി നീട്ടിയെടുക്കാൻ സാധിക്കും. മന്ത്രാലയം കൃത്യമായ പരിശോധനകൾക്ക് ശേഷമായിരിക്കും ഇത്തരത്തിൽ അനുമതി നൽകുക.
Summary
Saudi Arabia has announced that vehicles registered in GCC countries can only stay in the kingdom for a total of 90 days within a 365-day period. This regulation applies to both Saudi citizens and expats, excluding rental cars from licensed agencies. Vehicle owners can apply for an extension through the Ministry of Interior before their permitted stay expires.





