Connect with us

National

'ഈ റോഡ് മുസ്ലിംകൾക്കുള്ളതല്ല'; ദേശീയ പാതയിൽ ചുവരെഴുത്ത്; കേസെടുത്ത് പോലീസ്

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിലെ (എൻ എച്ച് എ ഐ) ഒരു ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹിന്ദു രക്ഷാ ദളിലെ തിരിച്ചറിയാത്ത പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്

Published

|

Last Updated

സഹാറൻപുർ | ഉത്തർപ്രദേശിലെ സഹാറൻപുരിൽ ഡൽഹി-ഡെറാഡൂൺ ദേശീയ പാതയിൽ (എൻ എച്ച് 72എ) മുസ്ലിം വിരുദ്ധ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. “ഈ റോഡ് മുസ്ലിംകൾക്കുള്ളതല്ല” ദേശീയപാതയിൽ ചുവരെഴുത്ത്ന്ന വിദ്വേഷ സന്ദേശമാണ് പാതയോരത്തും പാലത്തിന്റെ കൈവരികളിലും എഴുതിയിരിക്കുന്നത്.

ദേശീയ പാതയിലെ എലിവേറ്റഡ് സ്ട്രെച്ചിന് സമീപമുള്ള കൈവരികളിൽ രണ്ട് യുവതികൾ സ്പ്രേ പെയിന്റ് ഉപയോഗിച്ച് ചുവരെഴുത്ത് നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയുടെ സത്യാവസ്ഥ പോലീസ് പരിശോധിച്ച് വരികയാണ്. ബെഹതിഗഡ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പാതയോരത്ത് ഹിന്ദിയിലും പാലത്തിന്റെ കൈവരികളിൽ ഇംഗ്ലീഷിലുമാണ് വിദ്വേഷ സന്ദേശങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിലെ (എൻ എച്ച് എ ഐ) ഒരു ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹിന്ദു രക്ഷാ ദളിലെ തിരിച്ചറിയാത്ത പ്രവർത്തകർക്കെതിരെ കേസെടുത്തതായി എസ് പി (റൂറൽ) സാഗർ ജെയിൻ അറിയിച്ചു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 353(2) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതിനും പൊതുജനമധ്യത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതിനും എതിരെയുള്ള വകുപ്പാണിത്.

സംഭവ സ്ഥലത്ത് ഉത്തരാഖണ്ഡ് രജിസ്ട്രേഷനിലുള്ള ഒരു കാർ പാർക്ക് ചെയ്തിരിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.

Summary

The police in Saharanpur, Uttar Pradesh, have registered a case against unidentified members of the Hindu Raksha Dal after anti-Muslim graffiti was found on the Delhi-Dehradun National Highway. A video showing two women spray-painting the hate messages on the highway’s railing is currently being verified by the authorities. The case was filed under the Bharatiya Nyaya Sanhita for promoting enmity between different groups.