Connect with us

Kerala

മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന; ഉപരാഷ്ട്രപതിക്ക് എന്‍ എസ് എസിന്റെ വിലക്ക്

ഉത്തരവാദിത്തപ്പെട്ട ആരും തങ്ങളോട് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുമതി തേടിയിട്ടില്ലെന്നും അതിനാലാണ് ഈ തീരുമാനമെടുത്തതെന്നും എന്‍ എസ് എസ്

Published

|

Last Updated

കോട്ടയം | മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ നിന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് എന്‍ എസ് എസിന്റെ വിലക്ക്. സംഘടനയുടെ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരാണ് അനുമതി നിഷേധിച്ചത്. ഉത്തരവാദിത്തപ്പെട്ട ആരും തങ്ങളോട് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുമതി തേടിയിട്ടില്ലെന്നും അതിനാലാണ് ഈ തീരുമാനമെടുത്തതെന്നും എന്‍ എസ് എസ് വ്യക്തമാക്കുന്നു. പുതിയ സാഹചര്യത്തില്‍ ഉപരാഷ്ട്രപതിയുടെ നാളത്തെ ചങ്ങനാശ്ശേരി സന്ദര്‍ശനം വെട്ടിച്ചുരുക്കുമെന്നാണ് അറിയുന്നത്.

എസ് ബി കോളജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് ഉപരാഷ്ട്രപതി നാളെ ചങ്ങനാശ്ശേരിയിലെത്തുന്നത്. വൈകിട്ട് 3.30ന് കോളജിലെ കാവുകാട്ട് ഹാളിലാണ് ചടങ്ങ്.

നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്ററില്‍ ചങ്ങനാശ്ശേരിയിലെത്തും. പെരുന്ന എന്‍ എസ് എസ് കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങുക. ഇതിന് ശേഷം മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്താനായിരുന്നു തീരുമാനം. ഇന്ന് രാവിലെയാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. നേരത്തെ ഇക്കാര്യം ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ല.

---- facebook comment plugin here -----

Latest