International
ദൈവത്തിന്റെ ശത്രുക്കളായി കണക്കാക്കും, വധശിക്ഷ നല്‍കും; പ്രതിഷേധക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍ അറ്റോര്‍ണി ജനറല്‍
പ്രതിഷേധക്കാര്‍ക്കെതിരെ അടിയന്തരവും കര്‍ശനവുമായ നടപടി സ്വീകരിക്കാന്‍ മൊവാഹെദി ആസാദ് അറ്റോര്‍ണി ജനറല്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
ടെഹ്‌റാന്‍ | ഇറാനില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയവര്‍ക്ക് കനത്ത മുന്നറിയിപ്പുമായി അറ്റോര്‍ണി ജനറല്‍ മുഹമ്മദ് മൊവാഹെദി ആസാദ്. പ്രതിഷേധം നടത്തുന്നവരെയും പ്രക്ഷോഭത്തെ സഹായിക്കുന്നവരെയും ‘ദൈവത്തിന്റെ ശത്രുക്കള്‍’ ആയി കണക്കാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അത്തരക്കാര്‍ക്ക് വധശിക്ഷ നല്‍കും. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. പ്രതിഷേധക്കാര്‍ക്കെതിരെ അടിയന്തരവും കര്‍ശനവുമായ നടപടി സ്വീകരിക്കാന്‍ മൊവാഹെദി ആസാദ് പ്രോസിക്യൂട്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല ഖൊമേനിയുടെ നേതൃത്വത്തിലുള്ള ഭരണത്തിനെതിരെ വ്യാപക പ്രക്ഷോഭമാണ് നടക്കുന്നത്. ഡോളറിനെതിരെ ഇറാനിയന്‍ റിയാലിന്റെ വില ഇടിയുകയും വിലക്കയറ്റം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഇത് പിന്നീട് ഖാംനഇ വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. ഡിസംബര്‍ 28 ന് തലസ്ഥാനമായ ടെഹ്‌റാനില്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യത്തിന്റെ ഭൂരിഭാഗം പ്രവിശ്യകളിലേക്കും വ്യാപിച്ചു.
ആഭ്യന്തര പ്രക്ഷോഭത്തില്‍ ഇതുവരെ 65 പേരോളം കൊല്ലപ്പെട്ടിട്ടുണ്ട്. 2,300ല്‍ അധികം പേര്‍ അറസ്റ്റിലാവുകയു ചെയ്തു. പ്രതിഷേധക്കാര്‍ക്ക് അമേരിക്ക ആവര്‍ത്തിച്ച് പിന്തുണ പ്രഖ്യാപിച്ചിരുന്നു.





