Kerala
പാലക്കാട് 11 പഞ്ചായത്തുകളിലായി 43 വാര്‍ഡുകളില്‍ ബി ജെ പിക്കു സ്ഥാനാര്‍ഥികളില്ല
ഇവിടങ്ങളില്‍ സ്വതന്ത്രരെ പിന്തുണക്കില്ലെന്ന് പാര്‍ട്ടി
പാലക്കാട് | ബി ജെ പിയുടെ ശക്തികേന്ദ്രമെന്ന് അഭിമാനിക്കുന്ന പാലക്കാട് പലയിടത്തും ബി ജെ പിക്ക് തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാര്‍ഡുകളില്‍ ഇവര്‍ക്ക് സ്ഥാനാര്‍ഥികളെ കിട്ടിയില്ല.
ചിറ്റൂര്‍ തത്തമംഗലം നഗരസഭയില്‍ അഞ്ച് വാര്‍ഡുകളിലും കാഞ്ഞിരപ്പുഴയില്‍ എട്ട് വാര്‍ഡുകളിലും മത്സരിക്കാന്‍ സ്ഥാനാര്‍ഥികളില്ല. നാലു വാര്‍ഡുകളിലും ആലത്തൂര്‍, അലനല്ലൂര്‍ പഞ്ചായത്തുകളില്‍ അഞ്ചിടങ്ങളിലും സ്ഥാനാര്‍ഥികളില്ല. ഇവിടങ്ങളില്‍ സ്വതന്ത്രരെ പിന്തുണക്കില്ലെന്ന് പാര്‍ട്ടി പറയുന്നു.
വടകരപ്പതി, പുതുനഗരം, വണ്ടാഴി, പെരുമാട്ടി പഞ്ചായത്തുകളില്‍ നാലു വാര്‍ഡുകളില്‍ മത്സരിക്കാനാളില്ല. കാരാകുറുശ്ശി, വടക്കഞ്ചേരി പഞ്ചായത്തുകളില്‍ മൂന്നിടത്തും കിഴക്കഞ്ചേരി രണ്ടു മങ്കരയില്‍ ഒരിടത്തും സ്ഥാനാര്‍ഥിയില്ല.



