Connect with us

Education

മര്‍കസ് ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 'സുരക്ഷിത് മാര്‍ഗ്' ക്ലബ് ഉദ്ഘാടനം ചെയ്തു

സ്‌കൂളിലെ എഴുനൂറിലധികം വരുന്ന പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളില്‍ ട്രാഫിക് ബോധവല്‍ക്കരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ്ബ് രൂപീകരിച്ചത്

Published

|

Last Updated

മര്‍കസ് ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 'സുരക്ഷിത് മാര്‍ഗ്' ക്ലബ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കോഴിക്കോട് സെല്‍ പോലീസ് സൂപ്രണ്ട് കെ പി അബ്ദുല്‍ റസാക്ക് ക്ലബ് ഉദ്ഘാടനം ചെയ്യുന്നു.

കാരന്തുര്‍ | മര്‍കസ് ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ട്രാഫിക് ബോധവല്‍ക്കരണ ക്ലബ്ബ് ‘സുരക്ഷിത് മാര്‍ഗിന്’ തുടക്കമായി. സ്‌കൂളിലെ എഴുനൂറിലധികം വരുന്ന പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളില്‍ ട്രാഫിക് ബോധവല്‍ക്കരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ്ബ് രൂപീകരിച്ചത്.

വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കോഴിക്കോട് സെല്‍ പോലീസ് സൂപ്രണ്ട് അബ്ദുല്‍ റസാക്ക് കെ പി ക്ലബ് ഉദ്ഘാടനം ചെയ്തു. ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതും നിയമങ്ങളെ പി ടി എ പ്രസിഡന്റ് ഷമീം കെ കെ അധ്യക്ഷത വഹിച്ചു.

കോഴിക്കോട് മുന്‍ ആര്‍ ടി ഒയും സുരക്ഷിത് മാര്‍ഗിന്റെ ജില്ലാ ചീഫുമായ ടി കെ സുഭാഷ് ബാബു, മര്‍കസ് ഡയറക്ടര്‍ സി പി ഉബൈദുല്ല സഖാഫി, കോഴിക്കോട് പോപ്പുലര്‍ ബ്രാഞ്ച് അസിസ്റ്റന്റ് എച്ച് ആര്‍ മാനേജര്‍ ചഞ്ചല്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കോഴിക്കോട് സിറ്റി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഷാജു വി ട്രാഫിക് ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.

മര്‍കസ് എജുക്കേഷന്‍ അസോസിയേറ്റ് ഡയറക്ടര്‍ ഉനൈസ് മുഹമ്മദ്, വൈസ് പ്രിന്‍സിപ്പല്‍ മുഹമ്മദ് ബഷീര്‍ പി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ചന്ദ്രന്‍, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി കെ അബ്ദുല്‍ കലാം, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മൂസക്കോയ മാവിലി സ്വാഗതവും സ്‌കൂള്‍ സുരക്ഷിതമാര്‍ക്ക് കോ ഓഡിനേറ്റര്‍ അനീസ് മുഹമ്മദ് ജി നന്ദിയും പറഞ്ഞു.

 

 

---- facebook comment plugin here -----

Latest