Education
'തഖ്ദീം' ജാമിഅ മര്‍കസ് ഫാക്കല്‍റ്റി വര്‍ക് ഷോപ്പ് സമാപിച്ചു
പുതിയ കാല പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും സാമുദായിക സമുദ്ധാരണത്തിനും ഉതകുന്ന വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു
ജാമിഅ മര്‍കസ് ഫാക്കല്‍റ്റി വര്‍ക് ഷോപ്പ് ചാന്‍സിലര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട് | ജാമിഅ മര്‍കസിലെ വിവിധ കോളേജുകളിലെയും ഡിപ്പാര്‍ട്‌മെന്റുകളിലെയും മുദരിസുമാര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന ഫാക്കല്‍റ്റി വര്‍ക് ഷോപ്പ് സമാപിച്ചു.
അക്കാദമിക് നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വിദ്യാര്‍ഥികളുടെ പാഠ്യ-പഠ്യേതര കഴിവുകള്‍ വളര്‍ത്തുന്നതിനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും സംഘടിപ്പിക്കപ്പെട്ട ശില്‍പശാലയില്‍ പുതിയ കാല പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും സാമുദായിക സമുദ്ധാരണത്തിനും ഉതകുന്ന വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു.
കാമില്‍ ഇജ്തിമയില്‍ നടന്ന ശില്‍പശാല ജാമിഅ മര്‍കസ് ചാന്‍സിലര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. വി പി എം ഫൈസി വില്ല്യാപ്പള്ളി അധ്യക്ഷത വഹിച്ചു. പ്രൊ-ചാന്‍സിലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് അജണ്ട അവതരിപ്പിച്ചു. അഖീദ, ദഅ്വ, മിഷന്‍ തുടങ്ങിയ സെഷനുകള്‍ക്ക് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, മുഹ്യിദ്ദീന്‍ സഅദി കൊട്ടുക്കര, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുസ്സത്താര്‍ കാമില്‍ സഖാഫി മൂന്നിയൂര്‍ നേതൃത്വം നല്‍കി.
ജാമിഅ മര്‍കസ് ഫൗണ്ടര്‍ ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ജാമിഅ ജോയിന്റ് ഡയറക്ടര്‍ അക്ബര്‍ ബാദുഷ സഖാഫി സ്വാഗതവും ജാമിഅ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അസ്ലം സഖാഫി മലയമ്മ നന്ദിയും പറഞ്ഞു.
ഫോട്ടോ: ജാമിഅ മര്‍കസ് ഫാക്കല്‍റ്റി വര്‍ക് ഷോപ്പ് ചാന്‍സിലര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.


