Connect with us

Kerala

കടമക്കുടിക്ക് പിറകെ കല്‍പ്പറ്റയിലെ യുഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയുടെ പത്രികയും തള്ളി

പിഴ അടക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പത്രിക തള്ളിയത്.

Published

|

Last Updated

തിരുവനന്തപുരം  | എറണാകുളം കടമക്കുടിക്ക് പിറകെ കല്‍പ്പറ്റ നഗരസഭയിലും യുഡിഎഫിന് തിരിച്ചടി. ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാകേണ്ടിയിരുന്ന കെ ജി രിവീന്ദ്രന്റെ പത്രിക തള്ളി.23-ാം വാര്‍ഡിലെ സ്ഥാനാര്‍ഥിയായിരുന്നു രവീന്ദ്രന്‍. പിഴ അടക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പത്രിക തള്ളിയത്. അതേ സമയം ഡമ്മി സ്ഥാനാര്‍ഥിയായ പ്രഭാകരന്റെ പത്രിക സ്വീകരിച്ചിട്ടുണ്ട്.

എറണാകുളത്ത് നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജിന്റെ പത്രികയും തള്ളിയിരുന്നു. ജില്ലാ പഞ്ചായത്ത്കടമക്കുടി ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു എല്‍സി. പത്രിക പൂരിപ്പിച്ചതിലെ പിഴവാണ് തള്ളാന്‍ കാരണം.എല്‍സിയെ നിര്‍ദേശിച്ച് പത്രികയില്‍ ഒപ്പിട്ടത് ഡിവിഷന് പുറത്തുള്ള വോട്ടറാണ്. ഇവര്‍ നല്‍കിയ മൂന്ന് സെറ്റ് പത്രികകളിലും പുറമേ നിന്നുള്ള വോട്ടര്‍മാരാണ് നിര്‍ദേശിച്ചുകൊണ്ട് ഒപ്പിട്ടിരിക്കുന്നത്. ഇതാണ് പത്രിക തള്ളാന്‍ കാരണം

 

Latest