Kerala
ബസ്സും കാറും കൂട്ടിയിടിച്ച് കാറോടിച്ചയാള്‍ മരിച്ചു
ഫറോക്ക് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സാണ് കാറില്‍ ഇടിച്ചത്
കോഴിക്കോട് | ബസ്സും കാറും കൂട്ടിയിടിച്ച് കോഴിക്കോട്ട് ഒരാള്‍ മരിച്ചു. മോഡേണ്‍ ബസാര്‍ ഞെളിയം പറമ്പിന് മുമ്പിലുണ്ടായ അപകടത്തില്‍ കാറോടിച്ചിരുന്ന രാമനാട്ടുകര സ്വദേശിയാണ് മരിച്ചത്.
ഫറോക്ക് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സാണ് കാറില്‍ ഇടിച്ചത്. കാറില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
---- facebook comment plugin here -----




