International
വെടിനിര്‍ത്തലിന് പുല്ലുവില; ഗസ്സയെ വീണ്ടും ആക്രമിച്ച് ഇസ്‌റാഈല്‍, 24 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
കുട്ടികളുള്‍പ്പെടെ 54 പേര്‍ക്ക് പരുക്ക്. വെടിനിര്‍ത്തല്‍ കരാര്‍ കഴിഞ്ഞ മാസം നില്‍വില്‍ വന്നതിനു ശേഷം ഇസ്‌റാഈല്‍ നടത്തുന്ന ഏറ്റവും മാരകമായ ആക്രമണം.
ഗസ്സ | ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും ആക്രമണം നടത്തി ഇസ്‌റാഈല്‍. വടക്കന്‍, മധ്യ ഗസ്സ മേഖലകളില്‍ നടത്തിയ ഡ്രോണ്‍, മിസ്സൈല്‍ ആക്രമണങ്ങളില്‍ 24 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. കുട്ടികളുള്‍പ്പെടെ 54 പേര്‍ക്ക് പരുക്കേറ്റതായും ഗസ്സയിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ വെളിപ്പെടുത്തി.
വെടിനിര്‍ത്തല്‍ കരാര്‍ കഴിഞ്ഞ മാസം നില്‍വില്‍ വന്നതിനു ശേഷം ഇസ്‌റാഈല്‍ നടത്തുന്ന ഏറ്റവും മാരകമായ ആക്രമണമാണിത്.
ബുധന്‍, വ്യാഴം ദിവസങ്ങളിലായുള്ള 12 മണിക്കൂറിനിടെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 33 പേര്‍ കൊല്ലപ്പെട്ടതായും അധികൃതര്‍ പറഞ്ഞു.
---- facebook comment plugin here -----




