local body election
സീറ്റ് ലീഗ് കൊണ്ടുപോയി; പാര്‍ട്ടി ഓഫീസ് പൂട്ടി കോണ്‍ഗ്രസ് നേതാക്കള്‍
ഫര്‍ണീച്ചറുകള്‍ ഉള്‍പ്പടെ എടുത്ത് മാറ്റിയാണ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഉള്‍പ്പടെയുള്ള പ്രാദേശിക നേതാക്കള്‍ ഓഫീസ് പൂട്ടിയത്
മഞ്ചേശ്വരം | കോണ്‍ഗ്രസ് കുത്തകയായ ഡിവിഷന്‍ സീറ്റുകള്‍ ലീഗിന് നല്‍കിയതിനെതിരെ പ്രതിഷേധിച്ച് മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് പൂട്ടി പ്രാദേശിക നേതാക്കള്‍. ഫര്‍ണീച്ചറുകള്‍ ഉള്‍പ്പടെ എടുത്ത് മാറ്റിയാണ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഉള്‍പ്പടെയുള്ള പ്രാദേശിക നേതാക്കള്‍ ഓഫീസ് പൂട്ടിയത്.
കോണ്‍ഗ്രസിന്റെ മുഖ്യ സീറ്റുകളായ മൂന്ന് ഡിവിഷനുകളാണ് കൂടിയാലോചനകള്‍ ഇല്ലാതെ ലീഗിന് നല്‍കിയതെന്നാണ് ആക്ഷേപമുള്ളത്. ബ്ലോക്ക് ഡിവിഷനില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന സീറ്റുകള്‍ കൂടി ലീഗിന് നല്‍കിയതിലുള്ള കടുത്ത പ്രതിഷേധത്തിനിടയിലും ജില്ലാ നേതൃത്വം സംഭവത്തില്‍ മൗനം തുടരുകയാണ്.
കൂടുതല്‍ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം.



