International
അമേരിക്ക പിടിച്ചെടുത്ത റഷ്യന്‍ എണ്ണക്കപ്പലില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍
ബുധനാഴ്ചയാണ് മാരീനേരയെന്ന എണ്ണക്കപ്പല്‍ യുഎസ് കോസ്റ്റ്ഗാര്‍ഡ് പിടിച്ചെടുത്തത്.
മോസ്‌കോ| വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ വെച്ച് ഇന്നലെ അമേരിക്ക പിടിച്ചെടുത്ത റഷ്യന്‍ എണ്ണക്കപ്പലില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍. 17 യുക്രെയ്ന്‍ പൗരന്മാരും ആറ് ജേര്‍ജിയക്കാര്‍ ഉള്‍പ്പടെ 28 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ബുധനാഴ്ചയാണ് മാരീനേരയെന്ന എണ്ണക്കപ്പല്‍ യുഎസ് കോസ്റ്റ്ഗാര്‍ഡ് പിടിച്ചെടുത്തത്.
പിടിച്ചെടുക്കലിനുശേഷം കസ്റ്റഡിയിലെടുത്ത എല്ലാ ജീവനക്കാര്‍ക്കും മനുഷ്യത്വപരവുമായ പരിഗണന നല്‍കണമെന്ന് മോസ്‌കോ വാഷിംഗ്ടണിനോട് ആവശ്യപ്പെട്ടു, കൂടാതെ എല്ലാ വിദേശ പൗരന്മാരെയും എത്രയും വേഗം മോചിപ്പിക്കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നിലവില്‍, സമുദ്ര, ഉപരോധ നിയമങ്ങള്‍ പാലിച്ചുകൊണ്ട് കപ്പലിന്റെ ഉടമസ്ഥാവകാശം യുഎസ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുവരികയാണ്.
---- facebook comment plugin here -----




