From the print
സ്നേഹവിരുന്ന്: വര്‍ഗീയതക്കും ലഹരിക്കുമെതിരെ നിയമനിര്‍മാണം നടത്തണം
തിരഞ്ഞെടുപ്പ് രംഗത്ത് വര്‍ഗീയ രാഷ്ട്രീയം കടന്നുവരുന്നത് ആശങ്കാജനകമാണ്. വര്‍ഗീയതയെ വര്‍ഗീയത കൊണ്ട് നേരിടാന്‍ കഴിയില്ല.
കേരള മുസ്‌ലിം ജമാഅത്ത് കേരളയാത്ര ഒറ്റപ്പാലത്ത് എത്തിയപ്പോൾ.
പാലക്കാട് | വര്‍ഗീയത പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ലഹരിക്കെതിരെ പുതിയ നിയമനിര്‍മാണം വേണമെന്നും കേരളയാത്രയോടനുബന്ധിച്ച് സംഘടിപ്പിച്ച സ്നേഹവിരുന്നില്‍ പൊതു ആവശ്യമുയര്‍ന്നു. തിരഞ്ഞെടുപ്പ് രംഗത്ത് വര്‍ഗീയ രാഷ്ട്രീയം കടന്നുവരുന്നത് ആശങ്കാജനകമാണെന്നും വര്‍ഗീയതയെ വര്‍ഗീയത കൊണ്ട് നേരിടാന്‍ കഴിയില്ലെന്നും സംഗമത്തില്‍ അഭിപ്രായപ്പെട്ടു.
എല്ലാത്തിനും ജാതി നോക്കുന്ന പ്രവണത മുളയിലേ നുള്ളിക്കളയാന്‍ സമൂഹം മുന്നോട്ട് വരണമെന്ന് വിഷയാവതരണം നടത്തിയ എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം പറഞ്ഞു.
മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം, കെ പി സി സി മെമ്പര്‍ റിയാസ് മുക്കോളി, മുന്‍ എം എല്‍ എ സി പി മുഹമ്മദ്, പട്ടാമ്പി നഗരസഭാ ചെയര്‍പേഴ്സന്‍ ടി പി ഷാജി, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി വി എം മുഹമ്മദ് അലി, ജില്ലാ പഞ്ചായത്ത് അംഗം ഇസ്മാഈല്‍ വിളയൂര്‍, സി പി എം ഏരിയാ സെക്രട്ടറി ടി ഗോപാലകൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഒ കെ ഫാറൂഖ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുസ്തഫ തങ്ങള്‍, എം എസ് എഫ് ജില്ലാ സെക്രട്ടറി പി കെ ശഫീഖ്, വിളയൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ പി നൗഫല്‍, കൊപ്പം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ അബ്ദുല്‍ അസീസ്, ഉണ്ണികൃഷ്ണന്‍, കുലുക്കല്ലൂര്‍ പഞ്ചായത്ത് അംഗം അഡ്വ. വിനോദ് കുമാര്‍, മുസ്‌ലിം ലീഗ് പട്ടാമ്പി നിയോജക മണ്ഡലം സെക്രട്ടറി അഡ്വ. മുഹമ്മദ് മാറ്റാന്തടം, ഡോ. മുസ്തഫ, റിയാസ് മലബാര്‍ സംബന്ധിച്ചു.



