From the print
തിരഞ്ഞെടുപ്പ് കാലത്ത് മതം ചര്‍ച്ചയാകുന്നത് അപകടകരം: മുഹ്സിന്‍ എം എല്‍ എ
ഓരോ കാലത്തും വരുന്ന പ്രതിസന്ധികളെ മുന്‍കൂട്ടിക്കണ്ട് അതിനെതിരെ പ്രതിരോധം കണ്ടെത്തുന്ന വ്യക്തിയാണ് കാന്തപുരം ഉസ്താദ്.
പാലക്കാട് | ഇസ്‌ലാം വിഭാവനം ചെയ്യുന്നത് വിഭജനത്തിനും വെറുപ്പിനുമെതിരായ രാഷ്ട്രീയമാണെന്ന് മുഹമ്മദ് മുഹ്സിന്‍ എം എല്‍ എ. കേരളം എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് ജീവിക്കുന്ന നാടാണ്.
തിരഞ്ഞെടുപ്പ് കാലത്ത് വികസന കാര്യങ്ങളാണ് ചര്‍ച്ച ചെയ്തിരുന്നത്. എന്നാല്‍, ഈ അടുത്ത കാലത്തായി തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയക്കാര്‍ അനാവശ്യമായി മതം ചര്‍ച്ച ചെയ്യുന്നത് കണ്ടുവരുന്നു. ഇത് അപകടമാണെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ കാലത്തും വരുന്ന പ്രതിസന്ധികളെ മുന്‍കൂട്ടിക്കണ്ട് അതിനെതിരെ പ്രതിരോധം കണ്ടെത്തുന്ന വ്യക്തിയാണ് കാന്തപുരം ഉസ്താദ്. ഉസ്താദിന്റെ ഒന്നാം കേരളയാത്രക്ക് പട്ടാമ്പിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തിലേക്ക് കുട്ടിയായിരുന്ന താന്‍ പിതാവിന്റെ കൈപിടിച്ചു പോയത് ഓര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.



