Connect with us

Uae

ദുബൈയിൽ വൺ ബില്യൺ സമ്മിറ്റിന് തുടക്കം

എമിറേറ്റ്സ് ടവേഴ്‌സിലും മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലുമായി നടക്കുന്ന ചടങ്ങിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ കണ്ടന്റ്ക്രിയേറ്റർമാരും സാങ്കേതിക വിദഗ്ധരും പങ്കെടുക്കുന്നുണ്ട്.

Published

|

Last Updated

ദുബൈ|ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാരുടെ സംഗമമായ വൺ ബില്യൺ സമ്മിറ്റിന് ദുബൈയിൽ തുടക്കമായി. നിർമിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച ഇൻഫ്ലുവൻസർമാർ സോഷ്യൽ മീഡിയ രംഗം കീഴടക്കുമോ എന്നതാണ് ഇത്തവണത്തെ പ്രധാന ചർച്ചാവിഷയം. എമിറേറ്റ്സ് ടവേഴ്‌സിലും മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലുമായി നടക്കുന്ന ചടങ്ങിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ കണ്ടന്റ്ക്രിയേറ്റർമാരും സാങ്കേതിക വിദഗ്ധരും പങ്കെടുക്കുന്നുണ്ട്. നിർമിത ബുദ്ധി ഇൻഫ്ലുവൻസർമാർക്ക് യഥാർഥ മനുഷ്യരെപ്പോലെ പെരുമാറാനും ആശയവിനിമയം നടത്താനും കഴിയുന്ന കാലം വിദൂരമല്ലെന്ന് സമ്മിറ്റിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു.
കുറഞ്ഞ ചെലവിൽ മികച്ച പരസ്യങ്ങൾ സൃഷ്ടിക്കാൻ കമ്പനികൾക്ക് ഇത് സഹായകമാകും. എന്നാൽ ഇത് മനുഷ്യരായ കണ്ടന്റ്ക്രിയേറ്റർമാരുടെ തൊഴിലിനെ ബാധിക്കുമോ എന്ന ആശങ്കയും ചർച്ചകളിൽ ഉയർന്നു വന്നു. എ ഐ സാങ്കേതികവിദ്യ മനുഷ്യന്റെ ക്രിയേറ്റിവിറ്റിയെ സഹായിക്കാനാണ് ഉപയോഗിക്കേണ്ടതെന്നും പൂർണമായും പകരമാകില്ലെന്നും സമ്മിറ്റിൽ പങ്കെടുത്തവർ പറഞ്ഞു.
സോഷ്യൽ മീഡിയയുടെ ഭാവി നിർണയിക്കുന്നതിൽ ഇത്തരം സാങ്കേതിക വിദ്യകൾക്ക് വലിയ പങ്കുണ്ടെന്ന് സമ്മിറ്റ് സംഘാടകർ പറഞ്ഞു. നൂതന ആശയങ്ങൾ പങ്കുവെക്കുന്നതിനും പുതിയ ഡിജിറ്റൽ സാധ്യതകൾ തേടുന്നതിനും വൺ ബില്യൺ സമ്മിറ്റ് മികച്ച വേദിയാണെന്ന് അധികൃതർ വ്യക്തമാക്കി. വിവിധ വർക്ക്ഷോപ്പുകളും ചർച്ചകളും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. നിർമിത ബുദ്ധിയിലധിഷ്ഠിതമായ സേവനങ്ങളും പുതിയ ആപ്ലിക്കേഷനുകളും പ്രദർശിപ്പിക്കുന്ന സ്റ്റാളുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

Latest