From the print
പൈതൃകത്തിന്റെ കുടില്‍ കെട്ടി വിദ്യാര്‍ഥികള്‍
സമസ്തയുടെ രൂപവത്കരണത്തിന് നൂറ്റാണ്ട് പിന്നിടുമ്പോള്‍ നൂറ് വര്‍ഷം മുമ്പുള്ള ഗ്രാമീണതയെ വരച്ചുകാട്ടുന്നതാണ് കുടില്‍.
പാലക്കാട് | കേരളയാത്രയുടെ ഭാഗമായി ഒറ്റപ്പാലം മര്‍കസ് വിദ്യാര്‍ഥി സംഘടന സ്ഥാപിച്ച കുടില്‍ കൗതുകമാകുന്നു. സമസ്തയുടെ രൂപവത്കരണത്തിന് നൂറ്റാണ്ട് പിന്നിടുമ്പോള്‍ നൂറ് വര്‍ഷം മുമ്പുള്ള ഗ്രാമീണതയെ വരച്ചുകാട്ടുന്നതാണ് കുടില്‍.
ചെമ്മണ്ണിന്റെ ചുമരും പുല്ല് മേഞ്ഞ മേല്‍ക്കൂരയും കൊണ്ട് നിര്‍മിച്ച കുടിലിന് പുറത്ത് റാന്തല്‍ വിളക്കും മുറ്റത്ത് മറകെട്ടിയ പഴയ കാലത്തെ കിണറുമുണ്ട്. വീടിന്റെ മുന്നില്‍ വേലിയും കെട്ടിയിട്ടുണ്ട്. നൂല്‍ച്ചാക്ക് കൊണ്ട് മറച്ച് അതില്‍ മണ്ണ് തേച്ചാണ് ഇതിന്റെ നിര്‍മാണം. മര്‍കസ് വിദ്യാര്‍ഥി രിസാല്‍ മാപ്പാട്ടുകരയാണ് കുടില്‍ പദ്ധതി ആസൂത്രണം ചെയ്തത്.
അബ്ദുല്ല കരിങ്കല്ലത്താണി, ശമ്മാസ് പഴയന്നൂര്‍, സൈനുദ്ദീന്‍ മണ്ണാര്‍ക്കാട്, സിനാന്‍ അരൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിര്‍മാണം നടത്തിയത്.




