Eduline
ദക്ഷിണ കൊറിയക്ക് പറക്കാം
അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ദക്ഷിണ കൊറിയ നൽകുന്ന പൂർണ ധനസഹായത്തോടെയുള്ള സ്‌കോളർഷിപ്പുകളെക്കുറിച്ച് ഇന്ന് ചർച്ച ചെയ്യാം.
വിദേശ പഠനത്തിനായി ഏഷ്യൻ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചു വരുന്നതായാണ് റിപോർട്ട്. അതിൽ പ്രധാനപ്പെട്ട രാജ്യമായി ഇന്ന് ദക്ഷിണ കൊറിയ മാറിയിരിക്കുകയാണ്. അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ദക്ഷിണ കൊറിയ നൽകുന്ന പൂർണ ധനസഹായത്തോടെയുള്ള സ്‌കോളർഷിപ്പുകളെക്കുറിച്ച് ഇന്ന് ചർച്ച ചെയ്യാം.
കൊറിയൻ ഗവ. സ്‌കോളർഷിപ്പ് പ്രോഗ്രാം (കെ ജി എസ് പി)
നിലവിൽ ഗ്ലോബൽ കൊറിയ സ്‌കോളർഷിപ്പ് (ജി കെ എസ്) എന്നറിയപ്പെടുന്ന കൊറിയൻ ഗവ. സ്‌കോളർഷിപ്പ് പ്രോഗ്രാം (കെ ജി എസ് പി), അന്താരാഷ്ട്ര വിദ്യാർഥികൾക്ക് നൽകുന്ന പ്രധാനപ്പെട്ട സ്കോളർഷിപ്പാണ്. ബിരുദ, ബിരുദാനന്തര, പിഎച്ച് ഡി പ്രോഗ്രാമുകൾക്ക് ദക്ഷിണ കൊറിയൻ ഗവൺമെന്റിന്റെ ധനസഹായത്തോടെയാണ് ഇത് നൽകുന്നത്.
യോഗ്യത, ആനുകൂല്യം
- നിർദിഷ്ട രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിദ്യാർഥികൾക്ക് ലഭ്യമാണ്
- മികച്ച അക്കാദമിക് പശ്ചാത്തലം വേണം
- നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷനൽ എജ്യൂക്കേഷൻ (എൻ ഐ ഐ ഇ ഡി) നിശ്ചയിച്ചിട്ടുള്ള പ്രായം ഉണ്ടായിരിക്കണം.
- പൂർണ ട്യൂഷൻ ഫീസിളവ്
- പ്രതിമാസ അലവൻസ്
- വിമാന നിരക്ക്
- ഗവേഷണ, താമസ അലവൻസ്
- https://gksscholarship.com/
സിയോൾ നാഷനൽ യൂനിവേഴ്‌സിറ്റി
ദക്ഷിണ കൊറിയയിലെ ഏറ്റവും പ്രധാനപ്പെട്ട സർവകലാശാലകളിൽ ഒന്നാണ് സിയോൾ നാഷനൽ യൂനിവേഴ്‌സിറ്റി. ഗവേഷണം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം മേഖലകളിൽ വിദേശ വിദ്യാർഥികൾക്ക് നിരവധി സ്‌കോളർഷിപ്പുകൾ യൂനിവേഴ്‌സിറ്റി വാഗ്ദാനം ചെയ്യുന്നു. വികസ്വര രാജ്യങ്ങളിൽ നിന്നുള്ള മികച്ച വിദ്യാർഥികൾക്കുള്ള സിയോൾ നാഷനൽ യൂനിവേഴ്സിറ്റി (എസ് എൻ യു) പ്രസിഡന്റ് ഫെലോഷിപ്പ് (എസ് പി എഫ്), വിവിധ പഠന മേഖലകളിലെ മികച്ച വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകുന്ന ഗ്രാജ്വേറ്റ് സ്‌കോളർഷിപ്പ് ഫോർ ഔട്ട്സ്റ്റാൻഡിംഗ് ഫോറിൻ സ്റ്റുഡന്റ്‌സ് (ജി എസ് എഫ് എസ്) എന്നിവയും ഇതിൽ ഉൾപ്പെടും.
യോഗ്യത, ആനുകൂല്യം
- ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികൾക്ക്
- മികച്ച അക്കാദമിക് പശ്ചാത്തലം വേണം
- ഇംഗ്ലീഷ് അല്ലെങ്കിൽ കൊറിയൻ ഭാഷകളിൽ പ്രാവീണ്യം
- പൂർണ ട്യൂഷൻ ഫീസിളവ്
- ജീവിതച്ചെലവ്
- വിമാന നിരക്ക് (എസ് പി എഫ് സ്‌കോളർമാർക്ക്)
- https://en.snu.ac.kr/admission/undergraduate/scholarships/before_admission
കൊറിയ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി
കൊറിയ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (കെ എ ഐ എസ് ടി) ബിരുദ, മാസ്റ്റേഴ്സ്, പിഎച്ച് ഡി പ്രോഗ്രാമുകളിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുകൾ നൽകുന്നു.
യോഗ്യത, ആനുകൂല്യം
- അന്താരാഷ്ട്ര വിദ്യാർഥികൾക്ക് അപേക്ഷിക്കം.
- മികച്ച അക്കാദമിക് മികവ് പ്രകടിപ്പിക്കണം.
- പൂർണ ട്യൂഷൻ ഫീസിളവ്
- പ്രതിമാസ സ്‌റ്റൈപെൻഡ്
- മെഡിക്കൽ ഇൻഷ്വറൻസ്
- https://www.kaist.ac.kr/en/html/edu/03100502.html
പോസ്ടെക് സ്‌കോളർഷിപ്പ്
പോഹാംഗ് യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (പോസ്ടെക്) അന്താരാഷ്ട്ര വിദ്യാർഥികൾക്ക് മാസ്റ്റേഴ്സ്, പിഎച്ച് ഡി പ്രോഗ്രാമുകൾക്കായി നിരവധി സ്കോളർഷിപ്പുകൾ നൽകുന്നു.
യോഗ്യത, ആനുകൂല്യം
- ശാസ്ത്ര, എൻജിനീയറിംഗ് മേഖലകളിലെ അന്തർദേശീയ വിദ്യാർഥികൾ
- മികച്ച അക്കാദമിക് നിലവാരം
- പൂർണ ട്യൂഷൻ ഫീസ് ഇളവ്
- പ്രതിമാസ സ്‌റ്റൈപെൻഡ്
- ഗവേഷണ ധനസഹായം
- https://adm-iu.postech.ac.kr/user/comm/menu/e2afb97fa1b8f43c574be0dabef78f87/content/index.do
ഹാംഗ്‌യാംഗ് യൂനിവേഴ്‌സിറ്റി
- ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്കായി വിദേശ വിദ്യാർഥികൾക്ക് ഹാംഗ്‌യാംഗ് യൂനിവേഴ്‌സിറ്റി സ്‌കോളർഷിപ്പുകൾ നൽകുന്നു.
- യോഗ്യത, ആനുകൂല്യം
- ഡിഗ്രി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികൾ
- മികച്ച അക്കാദമിക് നിലവാരം
- ട്യൂഷൻ ഫീസിളവ്
- പ്രതിമാസ സ്‌റ്റൈപെൻഡ്
- https://www.hanyang.ac.kr/web/eng/scholarships
യോൻസെയ് യൂനിവേഴ്സിറ്റി
അക്കാദമിക് നേട്ടവും സാമ്പത്തിക നിലവാരവും കണക്കിലെടുത്ത് യോൻസെയ് യൂനിവേഴ്സിറ്റി വിദേശ വിദ്യാർഥികൾക്ക് നിരവധി സ്കോളർഷിപ്പുകൾ നൽകുന്നു. ലോകമെമ്പാടുമുള്ള പ്രതിഭാധനരായ വിദ്യാർഥികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് സ്കോളർഷിപ്പ് നൽകിവരുന്നത്.
യോഗ്യത, ആനുകൂല്യം
- അന്താരാഷ്ട്ര വിദ്യാർഥികൾ
- മികച്ച അക്കാദമിക് നിലവാരം
- പൂർണമായോ ഭാഗികമായോ ട്യൂഷൻ ഫീസ് ഇളവ്
- ജീവിതച്ചെലവ്
- https://www.yonsei.ac.kr/en_sc/2245/subview.do
യു എസ് ടി സ്‌കോളർഷിപ്പ്
ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ബിരുദാനന്തര ബിരുദവും പി എച്ച് ഡിയും ചെയ്യാൻ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര വിദ്യാർഥികൾക്ക് യു എസ് ടി സ്കോളർഷിപ്പുകൾ നൽകി വരുന്നു.
യോഗ്യത, ആനുകൂല്യം
- സ്റ്റെം (സയൻസ്, ടെക്നോളജി, എൻജിനീയറിംഗ്, മെഡിക്കൽ) വിദ്യാർഥികൾ
- അക്കാദമിക് മികവ്
- പൂർണ ട്യൂഷൻ ഫീസ് ഇളവ്
- പ്രതിമാസ സ്‌റ്റൈപെൻഡ്
- https://www.ust.ac.kr/admission_eng/sub02_03.do




