Eduline
എം ഡി എസ് പരീക്ഷക്ക് അപേക്ഷിക്കാം
മേയ് രണ്ടിനാണ് പരീക്ഷ. അപേക്ഷാ ഫോമിൽ തിരുത്തലുകൾ വരുത്താൻ ഏപ്രിൽ നാല് മുതൽ ആറ് വരെ സമയം അനുവദിക്കും.
ഈ വർഷത്തെ മാസ്റ്റർ ഓഫ് ഡെന്റൽ സർജറിയുടെ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിനുള്ള രജിസ്‌ട്രേഷൻ നാഷനൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് ആരംഭിച്ചു. ബിരുദാനന്തര എം ഡി എസ് കോഴ്‌സുകളിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഔദ്യോഗിക വെബ്‌സൈറ്റായ natboard.edu.in വഴി പരീക്ഷക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 30. മേയ് രണ്ടിനാണ് പരീക്ഷ. അപേക്ഷാ ഫോമിൽ തിരുത്തലുകൾ വരുത്താൻ ഏപ്രിൽ നാല് മുതൽ ആറ് വരെ സമയം അനുവദിക്കും.
ഒ ബി സി, ഇ ഡബ്ല്യു എസ് വിഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകർ 3,500 രൂപയും എസ് സി, എസ് ടി, പി ഡബ്ല്യു ഡി വിഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകർ 2,500 രൂപയും അടയ്ക്കണം.
ആവശ്യമായ രേഖകൾ
- അപേക്ഷ സമർപ്പിക്കുന്പോൾ താഴെ പറയുന്ന രേഖകൾ നിർബന്ധമായും ഉൾപ്പെടുത്തണം
- സാധുവായ ഐ ഡി പ്രൂഫ്
- (ആധാർ കാർഡ്/പാൻ കാർഡ്/പാസ്സ്പോർട്ട്/ഡ്രൈവിംഗ് ലൈസൻസ്/വോട്ടർ ഐ ഡി)
- സമീപകാല പാസ്സ്പോർട്ട് സൈസ് ഫോട്ടോ
- സ്‌കാൻ ചെയ്ത ഒപ്പ്
- ഡെന്റൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (സംസ്ഥാന ഡെന്റൽ കൗൺസിൽ അല്ലെങ്കിൽ ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയത്)
- ഇന്റേൺഷിപ്പ് പൂർത്തീകരണ സർട്ടിഫിക്കറ്റ്
- ജാതി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
- ബി ഡി എസ് ഡിഗ്രി സർട്ടിഫിക്കറ്റ് (താത്കാലികമോ സ്ഥിരമോ)
- പി ഡബ്ല്യു ഡി സർട്ടിഫിക്കറ്റ് (ഭിന്നശേഷിക്കാരാണെങ്കിൽ)
- കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക.
---- facebook comment plugin here -----




