Kerala
അച്ഛന്റെ കൊലയാളിയെ മകന്‍ വെടിവച്ചുകൊന്നു
മഞ്ഞപ്ര സ്വദേശി ജോസ് ആണ് വെടിയേറ്റ് മരിച്ചത്
കൊച്ചി | അച്ഛന്റെ കൊലയാളിയെ മകന്‍ വെടിവച്ചുകൊന്നു. എറണാകുളം അങ്കമാലി മഞ്ഞപ്രയിലാണ് പ്രതികാരക്കൊല നടന്നത്. മഞ്ഞപ്ര സ്വദേശി ജോസ് ആണ് വെടിയേറ്റ് മരിച്ചത്.
മഞ്ഞപ്ര സ്വദേശി പോളിയാണ് വെടിവച്ച് കൊലപ്പെടുത്തിയത്. പോളിയുടെ അച്ഛനെ കൊലപ്പെടുത്തിയത് മരിച്ച ജോസായിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കിലുക്കന്‍ ജോസ് എന്ന ഇരട്ട പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. മഞ്ഞപ്ര കോതായി പാലത്തിനു സമീപമായിരുന്നു കൊലപാതകം നടന്നത്. ഡബിള്‍ ബാരല്‍ ഗണ്‍ ആണ് കൊലപാതകത്തിന് ഉപയോഗിച്ചത്. മുന്‍ സൈനികനാണ് കേസിലെ പ്രതിയായ പോളി. നിലവില്‍ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് ഇയാള്‍.
---- facebook comment plugin here -----



