Kerala
ടി കെ ഗോവിന്ദന്‍ വര്‍ഗ വഞ്ചകനും രാഷ്ട്രീയ വഞ്ചകനും; പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പാര്‍ട്ടി സെക്രട്ടറിക്ക് പങ്കില്ല: എം വി ജയരാജന്‍
വര്‍ഗ വഞ്ചകര്‍ക്കെതിരെ ജനം അണിനിരക്കും
കണ്ണൂര്‍ | സിപിഎം വിട്ട് സ്വതന്ത്രനായി തളിപ്പറമ്പില്‍ മത്സരിക്കാനൊരുങ്ങുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടികെ ഗോവിന്ദനെതിരെ മുതിര്‍ന്ന സിപിഎം നേതാവ് എം വി ജയരാജന്‍. ടി കെ ഗോവിന്ദന്‍ വര്‍ഗ വഞ്ചകനാണെന്നും യുഡിഎഫിന്റെ പിന്തുണ സ്വീകരിക്കുമെന്ന് കൂടി പറഞ്ഞതോടെ അദ്ദേഹം ഒരു രാഷ്ട്രീയ വഞ്ചകന്‍ കൂടി ആയെന്നും എം വി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ടി കെ ഗോവിന്ദന്‍ വര്‍ഗ വഞ്ചകനായി മാറി. മാത്രമല്ല യുഡിഎഫിന്റെ പിന്തുണ തേടുമെന്ന് കൂടി പറഞ്ഞതോടെ ഒരു രാഷ്ട്രീയ വഞ്ചകന്‍ കൂടിയായി മാറി. 60 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് തന്നെ വളര്‍ത്തിയത് എന്ന് തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ ഇത്തരമൊരു രാഷ്ട്രീയ വഞ്ചനയും വര്‍ഗ വഞ്ചനയും അദ്ദേഹം കാണിക്കില്ലായിരുന്നു. അതുകൊണ്ട് ഇത്തരം ആളുകളെ ജനം തിരിച്ചറിയും. വര്‍ഗ വഞ്ചകര്‍ക്കെതിരെ ജനം അണിനിരക്കും.
പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിക്ക് ശ്യാമളയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ഒരു പങ്കുമില്ല. പാര്‍ട്ടി പൊതുവെ തീരുമാനിച്ചതാണ് ഇക്കാര്യം. ശ്യാമള കഴിഞ്ഞ 40 വര്‍ഷമായി പൊതുപ്രവര്‍ത്തനരംഗത്ത് ഉണ്ടെന്നും എം വി ജയരാജന്‍ പറഞ്ഞു.
എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി വിട്ട് സ്വതന്ത്ര സ്ഥാനാര്‍ഥിയാകാന്‍ ടി കെ ഗോവിന്ദന്‍ തീരുമാനിച്ചത്. നിലവില്‍ ഹാന്‍ വീവ് ചെയര്‍മാനാണ് ടി കെ ഗോവിന്ദന്‍.





