Connect with us

Kerala

കാസര്‍ക്കോട് രണ്ടുപേരേയും കൊച്ചിയില്‍ ഒരാളെയും കടലില്‍ കാണാതായി

മൂന്നു പേരും വിദ്യാര്‍ഥികള്‍

Published

|

Last Updated

കാസര്‍കോട് /കൊച്ചി | ബേക്കല്‍ ബീച്ച് കാണാനെത്തിയശേഷം കല്ലിങ്കാലിനു സമീപം കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കളെ കടലില്‍ കാണാതായി. കോട്ടയം ചങ്ങനാശേരി സ്വദേശികളായ നാലംഗ സംഘത്തിലുള്ള ചീരംചിറ വാഴപ്പള്ളി സ്വദേശിയായ ബാലുവിന്റെ മകന്‍ അംഗിത് (20), പത്താം മുക്കം ചിങ്ങവനം സ്വദേശി അബ്രഹാമിന്റെ മകന്‍ അപ്പു ടി അബ്രഹം (20) എന്നിവരെയാണ് കാണാതായത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ബേക്കല്‍ കോസ്റ്റല്‍ പൊലീസും നാട്ടുകാരും തിരച്ചില്‍ തുടരുന്നു.

എറണാകുളം കുഴുപ്പിള്ളി ബീച്ചില്‍ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി. വൈറ്റില എളംകുളം സ്വദേശി അതുലിനെയാണ് കാണാതായത്. നാലംഗ സംഘം ഇന്ന് വൈകിട്ടാണ് ബീച്ചിലെത്തിയത്. കുളിക്കുന്നതിനിടെ ശക്തമായ തിരയില്‍ അതുലിനെ കാണാതാവുകയായിരുന്നു. വെളിച്ചക്കുറവും കടലിലെ ശക്തമായ തിരയും പരിഗണിച്ച് തിരച്ചില്‍ നിര്‍ത്തിവച്ചു.

Latest