Ongoing News
ഉപാസന ഒന്നാം വാര്‍ഷികം
ദേവസ്വം ബോര്‍ഡില്‍ നിന്ന് വിരമിച്ച കലാകാരന്മാരെ ആദരിച്ചു
തൃശൂര്‍ | കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് വിരമിച്ച ക്ഷേത്ര ജീവനക്കാരുടെ കൂട്ടായ്മയായ ഉപാസനയുടെ ഒന്നാം വാര്‍ഷികം തൃശൂരില്‍ നടന്നു. തെക്കേമഠം ലക്ഷ്മി മണ്ഡപത്തില്‍ നടന്ന യോഗം അഡ്വ. രവി ചങ്കത്ത് ഉദ്ഘാടനം ചെയ്തു. ഉപാസന പ്രസിഡന്റ് കൂറ്റംമ്പിള്ളി വിഷ്ണു നമ്പൂതിരി അധ്യക്ഷത വഹിച്ചു.
ദേവസ്വം ബോര്‍ഡില്‍ നിന്ന് മികച്ച സേവനം പൂര്‍ത്തിയാക്കി പെന്‍ഷന്‍ പറ്റിയ കലാകാരന്മാരെ യോഗത്തില്‍ ആദരിച്ചു. ഡോ. വടക്കുംപാട്ട് നാരായണന്‍ ദീപോജ്വലനം നടത്തിയ ചടങ്ങില്‍ മാള മോഹനന്‍ മുഖ്യാതിഥിയായിരുന്നു.
തിരുവില്വാമല ഹരിഗോവിന്ദന്റെ അഷ്ടപദിയോടെയാണ് യോഗം ആരംഭിച്ചത്. ചടങ്ങില്‍ ഉപാസന സെക്രട്ടറി പാദൂര്‍ മഠം രാമചന്ദ്രന്‍, കുന്നം വിജയന്‍, ഹരികൃഷ്ണന്‍ നമ്പീശന്‍, വി ശ്രീനിവാസന്‍ സംസാരിച്ചു.
---- facebook comment plugin here -----

