Connect with us

National

പശ്ചിമബംഗാളില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ഏഴ് മരണം

പരിക്കേറ്റവരെ രാംപുരത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി

Published

|

Last Updated

കൊല്‍ക്കത്ത| പശ്ചിമബംഗാളിലെ ബിര്‍ബൂം ജില്ലയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തെതുടര്‍ന്ന് ഏഴ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് സാരമായി പൊള്ളലേറ്റു. പരിക്കേറ്റവരെ രാംപുരത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

തരാപീഠ് ക്ഷേത്ര നഗരിക്കടുത്ത് ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടമുണ്ടായത്. ക്ഷേത്രത്തില്‍ തീര്‍ഥാടനത്തിനെത്തിയവരാണ് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. നാല് നിലകളുള്ള ഹോട്ടലിന്റെ ഏറ്റവും താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഈ സമയം ഹോട്ടലിലുണ്ടായിരുന്നവര്‍ ഉറങ്ങുകയായിരുന്നു.

അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Content Highlights: A massive fire broke out at a four-storey hotel near Tarapith in Birbhum district, West Bengal, killing seven pilgrims and injuring several others. The blaze erupted around 4:30 AM on the ground floor while occupants were asleep. The injured were shifted to Rampurhat Government Medical College Hospital

 

Latest