From the print
പന്നിയങ്കരയില്‍ മൂന്ന് കടകള്‍ കത്തിനശിച്ചു
പന്നിയങ്കര സ്വദേശിയായ കോയമോന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഫ്രെയിം ഷോപ്പ്, ലാലുവിന്റെ ഉടമസ്ഥയിലുള്ള ടെയിലര്‍ ഷോപ്പ്, ഇതിനോട് ചേര്‍ന്ന വര്‍ക്ക്‌ഷോപ്പ് എന്നിവയാണ് കത്തിനശിച്ചത്.
കോഴിക്കോട് | പന്നിയങ്കര മേല്‍പ്പാലത്തിനു താഴെ കുണ്ടൂര്‍ നാരായണന്‍ റോഡിനു സമീപം മൂന്ന് കടകള്‍ കത്തിനശിച്ചു. പന്നിയങ്കര സ്വദേശിയായ കോയമോന്റെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഫ്രെയിം ഷോപ്പ്, ലാലുവിന്റെ ഉടമസ്ഥയിലുള്ള ടെയിലര്‍ ഷോപ്പ്, ഇതിനോട് ചേര്‍ന്ന വര്‍ക്ക്‌ഷോപ്പ് എന്നിവയാണ് കത്തിനശിച്ചത്.
ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം. ഫോട്ടോ ഫ്രെയിം ഷോപ്പില്‍ നിന്നാണ് തീപ്പിടിത്തമുണ്ടായത്. തീ പടരുന്നത് കണ്ട നാട്ടുകാര്‍ ഓടിക്കൂടി അണക്കാന്‍ ശ്രമം തുടങ്ങി. ഇതിനിടെ ടെയിലറിംഗ് ഷോപ്പിലേക്കും തീ പടര്‍ന്നു. ഫോട്ടോ ഫ്രെയിം ഷോപ്പിലുണ്ടായിരുന്ന ഹാര്‍ഡ് ബോര്‍ഡ് ഷീറ്റുകളും മറ്റു വസ്തുക്കളും പൂര്‍ണമായി കത്തി. ടെയിലറിംഗ് ഷോപ്പിലെ തുണികള്‍ ഉള്‍പ്പെടെ സര്‍വതും കത്തിനശിച്ചു. പിന്നാലെ തൊട്ടടുത്ത വര്‍ക്ക്ഷോപ്പിലേക്കും തീ വ്യാപിച്ചു.
മീഞ്ചന്തയില്‍ നിന്നെത്തിയ രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്സ് രാത്രി പത്തോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പന്നിയങ്കര പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ നഷ്്ടം കണക്കാക്കുന്നു.




