Kerala
സ്വര്‍ണവില വീണ്ടും കൂടി
ഒരു പവന്‍ 520 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. ഒരു പവന്‍ 520 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണവില 1,01,720 രൂപയായി. ഗ്രാമിന് 65 രൂപ കൂടി. സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണ വില പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 12,650 രൂപയും പവന് 1,01,200 രൂപയുമായിരുന്നു വില.







