Connect with us

Kerala

നെടുമ്പാശ്ശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; യുവാവ് അറസ്റ്റില്‍

സംഭവത്തില്‍ കാസര്‍കോട് നീലീശ്വരം ചിറപ്പുറത്ത് വെള്ളിക്കോത്ത് മുഹമ്മദ് സിറാജുദ്ദീന്‍ (25)നെ അറസ്റ്റ് ചെയ്തു.

Published

|

Last Updated

കൊച്ചി | നെടുമ്പാശ്ശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. അഞ്ചുകോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ കാസര്‍കോട് നീലീശ്വരം ചിറപ്പുറത്ത് വെള്ളിക്കോത്ത് മുഹമ്മദ് സിറാജുദ്ദീന്‍ (25)നെ അറസ്റ്റ് ചെയ്തു. റൂറല്‍ ജില്ലാ ഡാന്‍സാഫും നെടുമ്പാശ്ശേരി പോലീസും ചേര്‍ന്നാണ് അറസ്റ്റ് നിര്‍വഹിച്ചത്.

റൂറല്‍ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുമ്പാശ്ശേരിയിലെ ഒരു ഹോട്ടലില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഡല്‍ഹിയില്‍ നിന്ന് മയക്കുമരുന്ന് വാങ്ങിയ ഇയാള്‍ അവിടെ നിന്ന് മംഗലാപുരം വരെ വിമാനത്തില്‍ യാത്ര ചെയ്തു. തുടര്‍ന്ന് ട്രെയിനില്‍ തൃശൂരിലും പിന്നീട് ടാക്‌സിയില്‍ നെടുമ്പാശ്ശേരിയിലും എത്തിയ ശേഷം ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു.

റൂറല്‍ ജില്ലാ പോലീസ് മേധാവി കെ എസ് സുദര്‍ശന്റെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീം, നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി. സി ബിനുകുമാര്‍, ആലുവ ഡി വൈ എസ് പി. ബൈജു പൗലോസ്, എസ് ഐമാരായ ടി എസ് അഭിജിത്, എ സി ബിജു, കെ പി വിജു എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Content Highlights: Authorities made a major drug seizure at Nedumbassery and arrested a young man in connection with the case. Enforcement agencies are carrying out further checks and investigation into the smuggling attempt. Airport and state law enforcement teams continue efforts to curb narcotics trafficking.

 

---- facebook comment plugin here -----

Latest