Connect with us

Kerala

ഷാഫി പറമ്പിലുമായുള്ളത് സഹോദര സ്‌നേഹം; ഉമ്മന്‍ചാണ്ടി തന്നോട് പെരുമാറിയത് വാത്സല്യത്തോടെ: രാഹുല്‍ മാങ്കൂട്ടത്തില്‍

സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഞാനും ഷാഫിയുമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താനോ അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ക്കോ സംശയമുണ്ടെങ്കില്‍ പരാതി നല്‍കാം

Published

|

Last Updated

കോഴിക്കോട്  | താന്‍ ആര്‍ക്കെതിരേയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ . ഷാഫി പറമ്പില്‍ എംപിയുമായി തനിക്കുള്ളത് സഹോദര സ്നേഹമാണെന്നും അതൊരിക്കലും ഗുരു-ശിഷ്യ ബന്ധമല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും ചേര്‍ന്ന് തനിയ്ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നുവെന്ന രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രസ്താവനയോട് പ്രതികരിയ്ക്കുകയായിരുന്നു രാഹുല്‍. എന്ത് വിവാദങ്ങളിലും തന്റെ പേര് വലിച്ചിഴക്കുന്ന പ്രവണത ചില മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഉമ്മന്‍ചാണ്ടി തന്നോട് പെരുമാറിയത് വാത്സല്യത്തോടെയാണ് . ഒരു കാര്യതത്തിലും എതിര്‍ത്തിട്ടില്ല. ഏത് വിഷയങ്ങളിലും നാട്ടില്‍ വിവാദങ്ങളുണ്ടാകുമ്പോള്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്ന ഒരു പ്രവണത ചില മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളവര്‍ക്കെതിരെയും പുറത്തുള്ളവര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ല. സ്വന്തം പ്രൊഫൈലിലൂടെ അഭിപ്രായങ്ങള്‍ പറയാറുണ്ടെങ്കിലും ‘വണ്‍ ടു ത്രീ അറ്റാക്ക്’ എന്ന പേരില്‍ ഒരു സേനയെയും വിന്യസിച്ചിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഞാനും ഷാഫിയുമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താനോ അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ക്കോ സംശയമുണ്ടെങ്കില്‍ പരാതി നല്‍കാം. ഏതൊരു കോണ്‍ഗ്രസുകാരനും വിശ്വസിക്കാവുന്ന സര്‍ക്കാരാണ് നാട് ഭരിക്കുന്നത്. പരാതി നല്‍കിയാല്‍ കൃത്യമായി അന്വേഷിച്ച് സത്യം പുറത്തു കൊണ്ടു വരാന്‍ കഴിയുമെന്നും രാഹുല്‍ വ്യക്തമാക്കി. കൂടെയുള്ള ഒരാള്‍ക്ക് ഒരു പ്രതിസന്ധി വരുമ്പോള്‍ ചേര്‍ത്ത് നിര്‍ത്തുന്നതിനെ പൊതുപ്രവര്‍ത്തന ജീവിതത്തിലെ പോസിറ്റീവ് വശമായാണ് കാണുന്നത്. അത്തരത്തിലൊരു ബന്ധമാണ് ഷാഫിയുമായുള്ളത്

സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന അഭിപ്രായ പ്രകടനങ്ങളെ സൈബര്‍ അറ്റാക്ക് എന്ന് വിളിക്കാമെങ്കില്‍ ഞാനും അതിന്റെ ഇരയാണ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി വി അന്‍വറിനെ കാണാന്‍ പോയ സമയത്ത് കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ വരെ തന്നെ വിമര്‍ശിച്ചിരുന്നു. അന്ന് എടുത്ത നിലപാട് തെറ്റായെന്ന് സ്വയം തോന്നിയിട്ടുമുണ്ട്. പിന്നീട് തനിയ്ക്കെതിരെ കേസുകള്‍ ഉണ്ടായപ്പോഴും ശക്തമായ സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു

Content Highlights: Rahul Mamkootathil denied Rajmohan Unnithan’s allegations of orchestrating cyber attacks with Shafi Parambil, calling his tie with Shafi brotherly. He challenged critics to file a police complaint if they suspect involvement. Mamkootathil also spoke about facing social media criticism himself.

---- facebook comment plugin here -----

Latest