Connect with us

National

അനധികൃത സ്വത്ത് സമ്പാദന കേസ്; രാഹുല്‍ ഗാന്ധിക്കെതിരായ അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

ഹൈക്കോടതി ഉത്തരവുകള്‍ സുപ്രീം കോടതി ഇന്ന് പൂര്‍ണ്ണമായും റദ്ദാക്കുകയും കേസ് പുതിയതായി വാദം കേള്‍ക്കുന്നതിനായി ഹൈക്കോടതിയിലേക്ക് തിരികെ അയക്കുകയും ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി | അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പരിശോധന നടത്തണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി.ഹൈക്കോടതി നിര്‍ദേശത്തെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ ഉത്തരവ്.ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

രാഹുല്‍ ഗാന്ധിക്കെതിരായ ഹരജി നിലനില്‍ക്കുമോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വീണ്ടും പരിശോധിക്കുന്നതിനായി ഹൈക്കോടതിയിലേക്ക് തന്നെ തിരിച്ചയക്കാന്‍ ബെഞ്ച് തീരുമാനിച്ചു.േേനരത്തെ കേസില്‍ രാഹുല്‍ ഗാന്ധിയുടെ വാദം കേട്ടിലല്ലെന്ന കാരണത്താല്‍ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് സുപ്രീം കോടതി അലഹബാദ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. മെയില്‍ പുറപ്പെടുവിച്ച ഉത്തരവിന് പിന്നാലെ ജൂലൈ 20ന് കേസ് പരിഗണിച്ചപ്പോഴും കേസില്‍ അലഹബാദ് ഹൈക്കോടതിയോട് നടപടികള്‍ നിര്‍ത്തിവെക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. രാഹുല്‍ ഗാന്ധിക്ക് വാദം കേള്‍ക്കാന്‍ അവസരം നല്‍കാതെ ഹൈക്കോടതി എന്തുകൊണ്ടാണ് ഈ കേസില്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്നും കോടതി ചോദിച്ചു. ഹൈക്കോടതി ഉത്തരവുകള്‍ സുപ്രീം കോടതി ഇന്ന് പൂര്‍ണ്ണമായും റദ്ദാക്കുകയും കേസ് പുതിയതായി വാദം കേള്‍ക്കുന്നതിനായി ഹൈക്കോടതിയിലേക്ക് തിരികെ അയക്കുകയും ചെയ്തു.

Content Highlights: The Supreme Court set aside Allahabad High Court orders directing CBI and ED to verify disproportionate asset allegations against Rahul Gandhi. A bench led by Chief Justice Surya Kant remitted the plea back to the high court for fresh consideration, including maintainability. Earlier orders had barred agencies from filing reports.

---- facebook comment plugin here -----

Latest