Connect with us

Kerala

ആദ്യ മയക്ക് വെടിവെച്ചു; കുങ്കിയാനകള്‍ ചക്കക്കൊമ്പന് അരികിലേക്ക്

ഓമനക്കുഴിക്ക് സമീപം വെച്ചാണ് ഉച്ചക്ക് ശേഷം മൂന്നരയോടെ ആനയെ മയക്ക് വെടിവെച്ചത്.

Published

|

Last Updated

ഇടുക്കി |  ചിന്നക്കനാലിലെ കാട്ടാന ചക്കക്കൊമ്പനെ ആദ്യ മയക്ക് വെടിവെച്ച് ദൗത്യ സംഘം. ഓമനക്കുഴിക്ക് സമീപം വെച്ചാണ് ഉച്ചക്ക് ശേഷം മൂന്നരയോടെ ആനയെ മയക്ക് വെടിവെച്ചത്. ആവശ്യമെങ്കില്‍ കൂടുതല്‍ മയക്ക് വെടിവെക്കും. മയക്ക് വെടിയേറ്റതിന് പിന്നാലെ ചതുപ്പ് സ്ഥലത്ത് തുടരുകയാണ് ചക്കക്കൊമ്പന്‍.ഇതിന് പിന്നാലെ കുങ്കിയാനകള്‍ ചക്കക്കൊമ്പന് സമീപത്തേക്ക് നീങ്ങിയിട്ടുണ്ട്

റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ ദൗത്യത്തിന്റെ ഭാഗമായാണ് മയക്ക് വെടിവെച്ചത്. മയക്കുവെടി വെച്ച് പിടികൂടിയ ശേഷം വിദേശത്തുനിന്ന് എത്തിച്ച സാറ്റലൈറ്റ് റേഡിയോ കോളര്‍ കഴുത്തില്‍ ഘടിപ്പിച്ച് ആനയെ തുറന്നുവിടാനാണ് വനംവകുപ്പിന്റെ തീരുമാനം. ദൗത്യത്തിനായി 50 അംഗ വനംവകുപ്പ് സംഘം കഴിഞ്ഞ ദിവസം ഇവിടെ എത്തിയിരുന്നു. ഇന്നലെ രാത്രിയോടെ 80 ഏക്കര്‍ മേഖലയില്‍നിന്ന് 301 കോളനിയിലേക്ക് എത്തിയ ചക്കക്കൊമ്പന്‍ നിലവില്‍ ആനയിറങ്കല്‍ തടാകത്തിന്റെ കരയിലാണ് തുടരുന്നത്.

Content Highlights: The forest mission team shot the first tranquilizer dart at wild elephant Chakkakomban near Omanakkuzhi in Chinnakkanal, Idukki, to fit a satellite radio collar. Kumki elephants moved closer as the elephant remained in a marshy area near Anayirangal reservoir. The elephant will be released after collaring.

Latest