Connect with us

Kerala

ധനരാജ് വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം

തളിപ്പറമ്പ് അഡീ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്

Published

|

Last Updated

കണ്ണൂര്‍| പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ. തളിപ്പറമ്പ് അഡീ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

കേസില്‍ 20 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ആദ്യ മൂന്ന് പ്രതികളായ ടി പി ബിജു, എം വിപിന്‍, എം വൈശാഖ് എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. വിപിനും വൈശാഖും സഹോദരങ്ങളാണ്. കേസിലെ പന്ത്രണ്ടാം പ്രതിയായ ചൂരക്കാട് ബിജു വിചാരണക്കാലയളവില്‍ ഒരു വര്‍ഷത്തിന് ശേഷം കൊല്ലപ്പെട്ടിരുന്നു. ശേഷിക്കുന്ന 16 പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വെറുതെവിട്ടു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഒന്നാം സാക്ഷിയുടെ മൊഴിയി വിശ്വാസയോഗ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

2016 ജൂലൈ 11നാണ് ധനരാജ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് മടങ്ങുകയായിരുന്ന ധനരാജിനെ രാത്രി 9.45ഓടെ രണ്ട് ബൈക്കുകളിലെത്തിയ സംഘം പിന്തുടര്‍ന്ന് വീടിന് സമീപത്ത് വെച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന്റെ പിന്‍ഭാഗത്തുവെച്ച് വെട്ടിവീഴ്ത്തി. അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ടായിരുന്നു കൊലപാതകം.

Content Highlights: The Taliparamba Additional Sessions Court sentenced three convicts, TP Biju, M Vipin, and M Vaisakh, to life imprisonment in the 2016 murder of CPM worker CV Dhanaraj in Payyannur. Sixteen other accused were acquitted for lack of conspiracy evidence while one died during trial. Dhanaraj was fatally hacked near his home in front of his mother and wife.

---- facebook comment plugin here -----

Latest