Business
TODAY'S GOLD RATE|സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം; പവന് ഒറ്റയടിയ്ക്ക് 2,360 രൂപ കുറഞ്ഞു
ഗ്രാമിന് ആനുപാതികമായി 295 രൂപ കുറഞ്ഞ് 11,420 രൂപയായി.
കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിക്ക് 2360 രൂപയാണ് കുറഞ്ഞത്. 91,360 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില(Today’s Gold Rate). ഗ്രാമിന് ആനുപാതികമായി 295 രൂപ കുറഞ്ഞ് 11,420 രൂപയായി.
18 കാരറ്റ് ഗ്രാമിന് 240 രൂപ കുറഞ്ഞ് 9,345 രൂപയായി. പവന് 74,760 രൂപയാണ് ഇന്നത്തെ വില. 14 കാരറ്റ് ഗ്രാമിന് 190 രൂപ കുറഞ്ഞ് 7,315 രൂപയിലെത്തി. പവന് 58,520 രൂപയാണ് വില. 9 കാരറ്റ് ഗ്രാമിന് 125 രൂപ കുറഞ്ഞ് 4,720 രൂപയും പവന് 37,760 രൂപയുമാണ് നിരക്ക്. അതേസമയം, വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 165 രൂപയിലും 10 ഗ്രാമിന് 1,650 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
17ാം തീയതിയാണ് സ്വര്‍ണവില ഒരു ലക്ഷം രൂപയില്‍ താഴെയെത്തിയത്. ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് കേന്ദ്രബേങ്ക് പലിശനിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയ്ക്ക് വിനയായത്. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
Content Highlights: Gold prices in Kerala dropped sharply by Rs 2,360 per pavan today to Rs 91,360, with 18K, 14K, and 9K rates also declining while silver held steady at Rs 165 per gram. Strengthening of the dollar and potential US Federal Reserve rate hikes weighed on gold, alongside global oil market factors.



