Connect with us

Kerala

ധനരാജ് വധക്കേസ്: പ്രതികളുടെ ശിക്ഷാവിധി ഇന്ന്

തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക.

Published

|

Last Updated

കണ്ണൂര്‍| പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികൾക്കുള്ള ശിക്ഷ വിധി ഇന്ന്. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

ഇതിനിടെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ധനരാജിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു. കേസില്‍ 20 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ആദ്യ മൂന്ന് പ്രതികളായ ടി പി ബിജു, എം വിപിന്‍, എം വൈശാഖ് എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. വിപിനും വൈശാഖും സഹോദരങ്ങളാണ്. ശേഷിക്കുന്ന 16 പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വെറുതെവിട്ടത്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഒന്നാം സാക്ഷിയുടെ മൊഴിയി വിശ്വാസയോഗ്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

2016 ജൂലൈ 11നാണ് ധനരാജ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് മടങ്ങുകയായിരുന്ന ധനരാജിനെ രാത്രി 9.45ഓടെ രണ്ട് ബൈക്കുകളിലെത്തിയ സംഘം പിന്തുടര്‍ന്ന് വീടിന് സമീപത്ത് വെച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന്റെ പിന്‍ഭാഗത്തുവെച്ച് വെട്ടിവീഴ്ത്തി. അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ടായിരുന്നു കൊലപാതകം.

രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു എഫ് ഐ ആറിലെ ആരോപണം. 20 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതായാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. 2016 ജൂണ്‍ 25ന് കക്കമപാറ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപവും പിന്നീട് പയ്യന്നൂരിലെ ആര്‍എസ്എസ് കാര്യാലയത്തിന് സമീപവും ഗൂഢാലോചന നടന്നതായും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. കേസിലെ പന്ത്രണ്ടാം പ്രതിയായ ചൂരക്കാട് ബിജു വിചാരണക്കാലയളവില്‍ ഒരു വര്‍ഷത്തിന് ശേഷം കൊല്ലപ്പെട്ടിരുന്നു.

Content Highlights: The Taliparamba Additional Sessions Court will pronounce the quantum of punishment today for three convicts in the CV Dhanaraj murder case. Out of twenty accused in the 2016 killing, sixteen were acquitted for lack of conspiracy evidence while one died during trial. CPM state secretary MV Govindan visited the slain worker’s family ahead of sentencing.

Latest