International
റിയാദില്‍ ടവറിന് നേരെ 'ഭീകരാക്രമണം'; രണ്ട് ഇന്ത്യക്കാര്‍ അടക്കം 11 പേര്‍ക്ക് പരുക്ക്
സംഭവത്തില്‍ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി
റിയാദ് | സഊദി അറേബ്യയുടെ സാമ്പത്തിക മേഖലയിലുള്ള ഒരു ടവറിന് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റതായി സഊദി സിവില്‍ ഡിഫന്‍സ് സ്ഥിരീകരിച്ചു. രണ്ട് സഊദി പൗരന്മാര്, രണ്ട് ഇന്ത്യക്കാര്‍ , മൂന്ന് നേപ്പാള്‍ സ്വദേശികള്‍, നാല് ഈജിപ്ത് സ്വദേശികള്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
സംഭവത്തില്‍ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.ബന്ധപ്പെട്ട അധികൃതര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: A terrorist attack targeted a tower in Saudi Arabia’s financial district, injuring 11 people including two Saudi citizens, two Indians, three Nepalis, and four Egyptians. Saudi Civil Defense confirmed the casualties. Coalition spokesperson Major General Turki Al-Malki stated that a comprehensive investigation is underway.



