Kerala
തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ മോഷണം; 12 പവന് കവര്‍ന്നു
വൈകിട്ട് മൂന്നരയോടെ ഭാര്യയും കുട്ടികളും തിരികേ വീട്ടിലെത്തിയപ്പോഴാണ് മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്
തിരുവനന്തപുരം | കന്യാകുളങ്ങരയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ പട്ടാപ്പകല്‍ മോഷണം. വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജസ്നാദിന്റെ വീട്ടില്‍ നിന്നാണ് 12 പവന് സ്വര്‍ണവും 2,500 രൂപയും മോഷണം പോയത്. വീട്ടുകാരില്ലാത്ത സമയത്ത് രാവിലെ എട്ടരയ്ക്കും വൈകിട്ട് മൂന്നരയ്ക്കും ഇടയിലുള്ള സമയത്താകാം മോഷണം നടന്നതെന്നാണ് സൂചന.
പതിവുപോലെ രാവിലെ വീട് പൂട്ടിയ ശേഷം ജസ്നാദും അധ്യാപികയായ ഭാര്യയും ജോലിക്കും മൂന്ന് കുട്ടികള്‍ സ്കൂളിലും പോയ സമയത്തായിരുന്നു കവര്‍ച്ച. വൈകിട്ട് മൂന്നരയോടെ ഭാര്യയും കുട്ടികളും തിരികേ വീട്ടിലെത്തിയപ്പോഴാണ് മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ ജസ്നാദിനെയും നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ പരിശോധനയിലാണ് അലമാര കുത്തിത്തുറന്ന് 12 പവര്‍ സ്വാര്‍ണാഭരണങ്ങളും പണവും കവര്‍ന്നെന്ന് കണ്ടെത്തിയത്. വീടിനകത്തുള്ള സാധന സാമഗ്രികളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. ഡോഗ് സ്ക്വാഡും വിലരടയാള വിദഗ്ധരും സ്ഥലത്ത് എത്തി ശാസ്ത്രീയ പരിശോധന നടത്തി. സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് വെഞ്ഞാറമൂട് പോലീസ് അന്വേഷണം തുടരുന്നത്.
Content Highlights: Twelve sovereigns of gold and Rs 2,500 were stolen in a broad daylight burglary at the Kanyakulangara home of police officer Jasnad in Thiruvananthapuram. The theft occurred while the family was away at work and school, with the broken lock noticed by his wife and children at 3:30 pm. Venjaramoodu police and forensic teams are investigating using CCTV footage.






