Connect with us

Kerala

നെടുമ്പാശേരി വിമാനത്താവളത്തില്‍ 11 തോക്കുകളുമായി യാത്രക്കാര്‍ പിടിയില്‍

ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരായ പാലക്കാട് സ്വദേശി രമേശ് മച്ചാട്ട്, സിജോയ് ശശി എന്നിവരില്‍ നിന്നാണ് തോക്കുകള്‍ പിടിച്ചത്

Published

|

Last Updated

കൊച്ചി |  നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്നും തോക്കുകള്‍ പിടിച്ചെടുത്തു. ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്ന് 11 എയര്‍ റൈഫിളുകളാണ് പിടിച്ചെടുത്തത്. വ്യത്യസ്ത മോഡലുകളിലെ 11 എയര്‍ റൈഫിളുകളും അവയുടെ അനുബന്ധ സാമഗ്രികളുമാണ് കണ്ടെടുത്തത്.

ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരായ പാലക്കാട് സ്വദേശി രമേശ് മച്ചാട്ട്, സിജോയ് ശശി എന്നിവരില്‍ നിന്നാണ് തോക്കുകള്‍ പിടിച്ചത്. സാങ്കേതിക പരിശോധനകള്‍ക്കും ആവശ്യമായ രേഖകള്‍ ഹാജരാക്കുന്നതിനുമായി തോക്കുകള്‍ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

#NedumbasseryAirport #KochiNews #KeralaNews #AirportSecurity #Palakkad #Dubai #SirajLive #MalayalamNews

Content Highlights: Authorities at Nedumbassery airport seized 11 air rifles of various models and related accessories from two passengers arriving from Dubai. The firearms were recovered from Palakkad natives Ramesh Machatt and Sijoy Sashi. They were taken into custody for technical inspection and document verification as an investigation continues.

---- facebook comment plugin here -----

Latest