Connect with us

Kerala

മിഷന്‍ ചക്കക്കൊമ്പന്‍; ആന ഡാമിനോട് ചേര്‍ന്നുള്ള മേഖലയില്‍, മയക്കു വെടിവെക്കാന്‍ സാധിക്കില്ല; ദൗത്യം ഉച്ചയ്ക്ക് ശേഷത്തേക്ക് മാറ്റി

ചക്കക്കൊമ്പനെ മയക്കുവെടി വെയ്ക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ ദൗത്യം അവസാനിക്കുന്നത് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Published

|

Last Updated

ഇടുക്കി|ഇടുക്കി ചിന്നക്കനാലില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ദൗത്യം ഇനിയും നീളുന്നു. ഇന്ന് അതിരാവിലെ മുതല്‍ മിഷന്‍ ചക്കക്കൊമ്പന്‍ ദൗത്യം തുടങ്ങിയിരുന്നു. എന്നാല്‍ ആന ഇപ്പോള്‍ ഡാമിനോട് ചേര്‍ന്നുള്ള മേഖലയില്‍ തുടരുകയാണ്. മയക്കുവെടിവയ്ക്കാന്‍ സാധിക്കാത്ത സാഹചര്യമായതിനാല്‍ ദൗത്യം ഉച്ചയ്ക്ക് ശേഷത്തേക്ക് മാറ്റി.

ചക്കക്കൊമ്പന്‍ പുലര്‍ച്ചെ ജലാശയത്തില്‍ എത്തിയെങ്കിലും മറുകരയിലേക്ക് നീന്തിക്കയറുകയായിരുന്നു. നിലവില്‍ മയക്കുവെടി വയ്ക്കാനാവാത്ത സ്ഥലത്താണ് ചക്കക്കൊമ്പനുള്ളത്. കൂടാതെ ചക്കക്കൊമ്പന്‍ എട്ടുമണി മുതല്‍ കിടന്ന് ഉറങ്ങുന്ന സ്വഭാവക്കാരനുമാണ്. ആനയെ നിരീക്ഷിച്ച് ദൗത്യസംഘം പ്രദേശത്ത് തുടരുകയാണ്.

ചക്കക്കൊമ്പനെ മയക്കുവെടി വെയ്ക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ ദൗത്യം അവസാനിക്കുന്നത് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ചിന്നക്കനാല്‍ പഞ്ചായത്തിലെ 1, 2, 9, 10, 11, 12 എന്നീ വാര്‍ഡുകളിലാണ് നിരോധനാജ്ഞ. ഈ പ്രദേശങ്ങളിലെ പൊതുസ്ഥലങ്ങളിലും ദൗത്യം നടക്കുന്ന മേഖലയോട് ചേര്‍ന്നുള്ള അപകടസാധ്യതയുള്ള ഇടങ്ങളിലും അഞ്ചോ അതിലധികമോ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതും സംഘം ചേര്‍ന്ന് ഒത്തുചേരുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

Content Highlights: The mission to tranquilize and radio-collar wild tusker Chakkakomban in Idukki’s Chinnakkanal was postponed to the afternoon after the elephant moved near a dam. The tusker swam across a reservoir at dawn to an inaccessible spot. Prohibitory orders remain in effect across six wards of Chinnakkanal panchayat.

Latest