Kerala
എല്‍പിഎസ്ടി സമരം; വിദ്യാഭ്യാസ മന്ത്രി ഇന്ന് ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തിയേക്കും
അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം
തിരുവനന്തപുരം|എല്‍പിഎസ്ടി സമരം തീര്‍ക്കാന്‍ പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് ഇന്ന് ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തിയേക്കും. ഒത്തുതീര്‍പ്പ് ധാരണ സംബന്ധിച്ച് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തതിനുശേഷമേ ചര്‍ച്ചക്കുള്ള സമയം തിരുമാനിക്കൂ.
കഴിഞ്ഞ ബുധനാഴ്ച എല്‍പിഎസ്ടി സമരസമതി നേതാവ് വളര്‍മതിയുമായി വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.
Content Highlights: Education Minister N Shamsuddeen may hold talks with LPST protesters today following a cabinet discussion on settlement terms. Job aspirants are demanding a lower teacher-student ratio to resolve the ongoing agitation. The minister previously met protest leader Valarmathi last Wednesday.

