Ongoing News
റാസല്‍ഖൈമ വാഹനാപകടം; മരിച്ചവരില്‍ തലശ്ശേരി സ്വദേശിയും, മരണം 13 ആയി
മരിച്ചവരില്‍ 11 പേര് ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവരം.
ദുബായ്| യു എ ഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരില്‍ തലശ്ശേരി സ്വദേശിയും. തലശ്ശേരി സ്വദേശി സങ്കീര്‍ത്ത സുരേഷ് (26) ആണ് മരിച്ചത്. അപകടത്തില്‍ 13 പേര് മരിച്ചതായാണ് വിവരം.
മരിച്ചവരില്‍ 11 പേര് ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവരം. ഫിലിപ്പീന്‍സ്, ശ്രീലങ്ക സ്വദേശികളും മരിച്ചവരിലുണ്ട്. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികള്‍ തുടരുകയാണ്.
അപകടത്തില്‍ പരുക്കേറ്റ 26 പേരില്‍ 12 പേര് ആശുപത്രി വിട്ടു. റാസല്‍ഖൈമയിലെ അല്‍ വതന്‍ സ്ട്രീറ്റില്‍ ഇന്നലെയാണ് ബസിന് പിന്നിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട ബസ് മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണെന്നാണ് വിവരം.
ഒമാനില്‍ പോയി വിസ പുതുക്കി മടങ്ങുകയായിരുന്ന യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അപകടസമയത്ത് 41 യാത്രക്കാര്‍ ബസിലുണ്ടായിരുന്നുവെന്നാണ് വിവരം.
Content Highlights: Thalassery native Sankeertha Suresh, 26, is among 13 people killed after a truck rammed into a bus on Al Watan Street in Ras Al Khaimah. Preliminary reports indicate eleven Indians along with nationals of the Philippines and Sri Lanka died in the crash while returning from Oman after visa renewal. Twelve of the twenty-six injured passengers have been discharged from hospital.


