Kerala
പോക്സോ കേസ് പ്രതി ജീവനൊടുക്കിയ നിലയില്‍
പോക്സോ കേസില്‍ റിമാന്‍ഡിലായിരുന്ന അഖില്‍ ജാമ്യത്തിലിറങ്ങി ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ബെംഗളൂരുവില്‍ ജോലി സ്ഥലത്തേക്കു പോയത്
പുനലൂര്‍ | പോക്സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതി അഞ്ചല്‍ ഏരൂര്‍ നടുക്കുന്നുംപുറം അനഘയില്‍ സന്തോഷിന്റെ മകന് അഖില്‍ സന്തോഷ് ആണ് മരിച്ചത്. മണിയാര്‍ സ്വദേശി രത്നാകരന്റെ വീടിന്റെ സിറ്റൗട്ടിനോട് ചേര്‍ന്ന സണ്‍ ഷെയ്ഡിന്റെ ഹൂക്കില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. രത്നാകരന്റെ മകളുടെ ബെംഗളൂരുവിലെ മെസ്സിലാണ് അഖിലും പിതാവ് സന്തോഷും ജോലി ചെയ്യുന്നത്.
പോക്സോ കേസില്‍ റിമാന്‍ഡിലായിരുന്ന അഖില്‍ ജാമ്യത്തിലിറങ്ങി ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ബെംഗളൂരുവില്‍ ജോലി സ്ഥലത്തേക്കു പോയത്. രത്നാകരന്റെ ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അഖില്‍ നാട്ടിലെത്തിയത്. പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു
Content Highlights: A 21-year-old accused in a Kulathupuzha POCSO case was found hanging at a residence in Punalur. Out on bail, he had returned from Bengaluru where he worked at a mess. Police have launched further proceedings.



