Connect with us

International

55 രാജ്യങ്ങള്‍, 1,200 നൂതന ആശയങ്ങള്‍; ആഗോള സാങ്കേതിക 'സെയ്ഫ്' പ്രദര്‍ശനത്തിന് റിയാദില്‍ തുടക്കം

സൈബര്‍ സുരക്ഷ മുതല്‍ എ ഐ പരിസ്ഥിതി നിരീക്ഷണം വരെ.

Published

|

Last Updated

റിയാദ് | നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള പരിസ്ഥിതി നിരീക്ഷണം മുതല്‍ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന സ്മാര്‍ട്ട് സംവിധാനങ്ങള്‍ വരെ അണിനിരത്തി, ആഗോള സുരക്ഷാ-നൂതനാശയ പ്രദര്‍ശനവും മത്സരവുമായ ‘സെയ്ഫ്’ റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആഗോള സുരക്ഷാ-സാങ്കേതിക ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന മേളയില്‍ 55 രാജ്യങ്ങളില്‍ നിന്നുള്ള 3,000-ത്തിലധികം പ്രതിഭകളാണ് 1,200 പ്രോജക്ടുകള്‍ അവതരിപ്പിക്കുന്നത്.

റിയാദ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ നവംബര്‍ 24 മുതല്‍ 26 വരെ രാവിലെ 10 മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രദര്‍ശനം. നിര്‍മിത ബുദ്ധി, സൈബര്‍ സുരക്ഷ, റോബോട്ടിക്‌സ്, ബഹിരാകാശം, വ്യോമയാനം, ആരോഗ്യ സാങ്കേതികവിദ്യ, സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങി 14 വ്യത്യസ്ത മേഖലകളിലെ നൂതന പരിഹാരങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ശില്‍പശാലകളും സംവേദനാത്മക പ്രദര്‍ശനങ്ങളും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്.

സഊദി വിദ്യാഭ്യാസ മന്ത്രാലയം, തഹാകോം, എല്‍മ്, ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്‍വെന്റേഴ്‌സ് അസോസിയേഷന്‍ എന്നിവരുടെ പങ്കാളിത്തത്തോടെ നടക്കുന്ന മേളയിലെ വിജയികള്‍ക്ക് മെഡലുകള്‍ക്ക് പുറമെ 14 പ്രത്യേക അവാര്‍ഡുകളും സമ്മാനിക്കും.

Content Highlights: The SAIF 2026 security and innovation fair opened in Riyadh with over 3,000 participants and 1,200 teams from 55 countries. Projects span 14 sectors including AI, cybersecurity, space, aviation, health tech, oil security, and climate resilience. Organized with the Ministry of Interior and Tuwaiq Academy, it promotes global innovation and investment.

 

---- facebook comment plugin here -----

Latest