Connect with us

Business

കേരളത്തിലെ ഏറ്റവും വലിയ ഓണം ഓഫറായ മൈജി ഓണം മാസ്സ് ഓണം സീസൺ 4 സമ്മാനദാന ചടങ്ങ് നടന്നു

മൈജിയുടെ വളർച്ചയിൽ വലിയ അഭിമാനമുണ്ടെന്നും, നറുക്കെടുപ്പ് കഴിഞ്ഞ് വെറും 45 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സമ്മാനങ്ങള്‍ വിജയികളുടെ കൈകളിലേക്ക് എത്തിക്കാന്‍ മൈജി കാണിച്ച കമ്മിറ്റ്‌മെന്റ് തീർത്തും അഭിനന്ദനാർഹമാണെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

Published

|

Last Updated

മൈജി ഓണം മാസ്സ് ഓണം സീസൺ 4 സമ്മാനദാന ചടങ്ങിൽ ബമ്പർ പ്രൈസ് നേടിയ വിഷ്ണു എസ്സിനുള്ള ബി എം ഡബ്ള്യു കാർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എ. കെ. ഷാജി, മൈജി ബ്രാൻഡ് അംബാസിഡർ മഞ്ജു വാര്യർ, പി.എ. മുഹമ്മദ് റിയാസ് (എം.എൽ. എ.), റവാഡ ആസാദ് ചന്ദ്രശേഖർ ഐ. പി. എസ് (ഡി. ജി. പി) എന്നിവർ ചേർന്ന് സമ്മാനിക്കുന്നു.

കാത്തിരിപ്പുകൾക്ക് വിരാമമിട്ട്, ജനലക്ഷങ്ങൾ ആകാംക്ഷയോടെ ഉറ്റുനോക്കിയ മൈജി’ഓണം മാസ്സ് ഓണം’ സീസൺ 4ന്റെ ഗ്രാൻഡ് സെലിബ്രേഷനും മെഗാ സമ്മാന വിതരണവും നടന്നു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രോഗ്രാമിൽ രമേശ് ചെന്നിത്തല (ആഭ്യന്തര വകുപ്പ് മന്ത്രി), കെ. മുരളീധരൻ (ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി), വി. വി. രാജേഷ് (മേയർ, തിരുവനന്തപുരം), മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എ. കെ. ഷാജി, മൈജി ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യർ, പി.എ. മുഹമ്മദ് റിയാസ് (എം എൽ എ), റവാഡ ആസാദ് ചന്ദ്രശേഖർ ഐ. പി. എസ് (ഡി.ജി.പി) എന്നിവർ പങ്കെടുത്തു.

“ഒരു മലയാളിയുടെ സംരംഭം എന്ന നിലയില്‍ മൈജിയുടെ വളർച്ചയിൽ വലിയ അഭിമാനമുണ്ടെന്നും, നറുക്കെടുപ്പ് കഴിഞ്ഞ് വെറും 45 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സമ്മാനങ്ങള്‍ വിജയികളുടെ കൈകളിലേക്ക് എത്തിക്കാന്‍ മൈജി കാണിച്ച കമ്മിറ്റ്‌മെന്റ് തീർത്തും അഭിനന്ദനാർഹമാണെന്നും” മുഖ്യാതിഥിയായി പങ്കെടുത്ത രമേശ് ചെന്നിത്തല പറഞ്ഞു. “മൈജി എന്താണോ പറഞ്ഞത് ആ വാക്ക് പാലിച്ചിരിക്കുകയാണ്. എല്ലാ വർഷത്തെയും പോലെ ഈ വർഷവും വളരെ സുതാര്യമായാണ് നറുക്കെടുപ്പും, സമ്മാനദാനവും നടത്തിയത്. വില്പനയിലൂടെ നമുക്ക് ലഭിക്കുന്ന നേട്ടങ്ങളാണ് ഓഫറുകളായി ഉപഭോക്താക്കൾക്ക് നൽകുന്നത്-” ചെയർമാൻ എ.കെ. ഷാജി പറഞ്ഞു.

ബമ്പർ സമ്മാനം ബി എം ഡബ്ല്യു കാർ, 20 ടൊയോട്ട ഗ്ലാൻസാ കാറുകൾ, 25 ഹോണ്ട ആക്റ്റിവ സ്‌കൂട്ടറുകൾ, 1ലക്ഷം രൂപ വീതം 100പേർക്ക് ക്യാഷ് പ്രൈസ്, 25 ദമ്പതികൾക്ക് ഇൻ്റർനാഷണൽ ട്രിപ്പ് തുടങ്ങിയ സമ്മാനങ്ങൾ വിജയികൾ ഏറ്റുവാങ്ങി.

വിഷ്ണു (പനവിള മൈജി ഫ്യൂച്ചർ – 26-I-PVF-25627) ബമ്പർ സമ്മാനമായ ബി എം ഡബ്ള്യു കാർ സ്വന്തമാക്കി. മീനു പ്രകാശൻ (ചേർത്തല മൈജി – 26-I-CHL-4162), ഷീബ (താമരശ്ശേരി ഫ്യൂച്ചർ – 26-I-TMF-18168), സുനിത എസ് (വടക്കാഞ്ചേരി ഫ്യൂച്ചർ – 26-I-VKY-11100), മേരി ജോസഫ് (തിരുവല്ല ഫ്യൂച്ചർ- 26-I-TRV-4387), അഫ്സൽ എസ് (അടൂർ ഫ്യൂച്ചർ – 26-I-ADF-13293), ഉണ്ണിമായ ടി.ആർ (പൂത്തോൾ ഫ്യൂച്ചർ – 26-I-POLE-30225), സുജീഷ് സി.കെ (തലശ്ശേരി ഫ്യൂച്ചർ – 26-I-TLF-24575), അജിത ജി.ആർ (കൊല്ലം ഫ്യൂച്ചർ – 26-I-KLF-27347), യാസീൻ – വെഞ്ഞാറമൂട് ഫ്യൂച്ചർ – 26-I-VMF-11654), സുപ്രഭ ശ്രീകുമാർ – മൂവാറ്റുപുഴ ഫ്യൂച്ചർ – 26-I-MTF-14343), ബിബേഷ് ബിശ്വകർമ്മ ( ഈസ്റ്റ് ഫോർട്ട് മൈജി – 26-I-EST-3361), ഷൈലജ (ചാലക്കുടി ഫ്യൂച്ചർ – 26-I-CYF-17315), ആനന്ദ് കൃഷ്ണൻ (കുറ്റ്യാടി മൈജി -26-I-KTD-4008), അഭിലാഷ് എസ് (മാവേലിക്കര ഫ്യൂച്ചർ – 26-I-MIF-13842), മുകേഷ് എം കരുനാഗപ്പള്ളി ഫ്യൂച്ചർ – 26-I-KPF-20808), പ്രകാശൻ (കാഞ്ഞങ്ങാട് ഫ്യൂച്ചർ – 26-I-KGF-20488, മുഹ്സിൻ പി (Muhsin P) – പെരിന്തൽമണ്ണ ഫ്യൂച്ചർ (PERINTHALMANNA FUTURE) – 26-I-PMF-20170), ഷിജി ടി.എച്ച് (കണ്ണൂർ ഫ്യൂച്ചർ – 26-I-KNF-30390), സൂര്യ വിനായക് ആർ (കൽപ്പറ്റ മൈജി – 26-I-KPT-2524), ഫെബ ജെ (തോപ്പുംപടി ഫ്യൂച്ചർ – 26-I-TPDY-18025) എന്നിവർ കാറും ഏറ്റുവാങ്ങി.

ആകെ 30 കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ് മൈജി ഓണം മാസ്സ് ഓണം സീസൺ 4 ൽ പ്രഖ്യാപിച്ചിരുന്നത്. പ്രധാന സമ്മാനങ്ങൾ കൂടാതെ ഓഫർ സീസണിൽ കസ്‌റ്റമേഴ്‌സിന് സ്ക്രാച്ച് & വിന്നിലൂടെ 500 സ്‌മാർട്ട് ടിവി, 500 വാഷിംഗ് മെഷീൻ, 500 റെഫ്രിജറേറ്റർ, 1000 മിക്‌സർ ഗ്രൈൻഡർ, 250 സ്മാർട്ട് ഫോൺ , 500 പാർട്ടി സ്‌പീക്കർ, 6000 ട്രോളി ബാഗ്, 4000 പ്രീമിയം ബാക്ക്പാക്ക് ബാഗ് തുടങ്ങി നിരവ ധി സമ്മാനങ്ങൾ നൽകിയിരുന്നു.

ആവേശം പകരുന്ന ഡാൻസ് പെർഫോമൻസ്, വിവിധ ബാൻഡുകൾ അവതരിപ്പിച്ച സംഗീതവിരുന്ന്, വ്യത്യസ്‌ത കലാപരിപാടികൾ തുടങ്ങിയ നിരവധി പ്രോഗ്രാമുകൾ ചടങ്ങിൻ്റെ ഭാഗമായി നടന്നു.

Content Highlights: MyG held the grand celebration and mega prize distribution for Onam Mass Onam Season 4 at Nishagandhi Auditorium in Thiruvananthapuram. Winners received a bumper BMW car, 20 Toyota Glanza cars, scooters, international trips, and cash prizes amid Rs 30 crore worth of season offers. Dignitaries including Ramesh Chennithala and Manju Warrier attended.

 

 

Latest