Connect with us

Uae

കുഞ്ഞുകൈകളിൽ വിരിഞ്ഞ 'യുഎഇ സ്വപ്നങ്ങൾ'; റിഫ്ലക്ഷൻസ് 2026-ൽ മാറ്റുരച്ചത് 1500 പ്രതിഭകൾ

മികച്ച പ്രകടനത്തിലൂടെ സൺറൈസ് ഇംഗ്ലീഷ് സ്കൂൾ അബൂദബി ഓവറാൾ ചാമ്പ്യൻഷിപ്പ് ട്രോഫിയും ലുലുവിന്റെ പ്രത്യേക സമ്മാനവും സ്വന്തമാക്കി.

Published

|

Last Updated

അബൂദബി|ക്യാൻവാസുകളിലും കടലാസ് താളുകളിലും വിരിഞ്ഞത് കേവലം ചിത്രങ്ങളായിരുന്നില്ല; മറിച്ച് യുഎഇയുടെ സാംസ്കാരിക പൈതൃകവും നാളെയുടെ വികസന സ്വപ്നങ്ങളും കുടുംബബന്ധങ്ങളുടെ ഊഷ്മളതയുമായിരുന്നു. നൊസ്റ്റാൾജിയ അബൂദബിയും ലുലു ഗ്രൂപ്പ് ഇന്റർനാഷണലും കൈകോർത്ത ‘ലുലു നൊസ്റ്റാൾജിയ റിഫ്ലക്ഷൻസ് 2026’ (സീസൺ 8) മുസ്സഫ ക്യാപിറ്റൽ മാളിൽ അക്ഷരാർത്ഥത്തിൽ വർണ്ണോത്സവമായി. വിവിധ എമിറേറ്റുകളിൽ നിന്നുള്ള വിവിധ ദേശക്കാരായ 1500-ഓളം കുട്ടികൾ പങ്കെടുത്ത മത്സരം പ്രവാസലോകത്തെ കുരുന്നുകളുടെ സർഗ്ഗാത്മക കരുത്തിന്റെ നേർക്കാഴ്ചയായി മാറി.

ചിത്രരചന, കളറിംഗ്, ഹാൻഡ് റൈറ്റിംഗ്, കാലിഗ്രാഫി വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ മാതൃത്വത്തിന്റെ കരുതലും ഭാവി കാഴ്ചപ്പാടുകളും പ്രമേയമായ രചനകൾ കാണികളുടെയും വിധികർത്താക്കളുടെയും ശ്രദ്ധ പിടിച്ചുപറ്റി.

ലുലു ഗ്രൂപ്പ് ഡയറക്ടർ അജയകുമാർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സൺറൈസ് ഇംഗ്ലീഷ് സ്കൂൾ അബുദാബി ഡയറക്ടർ ആൻഡ് പ്രിൻസിപ്പൽ ഡോ. താക്കൂർ മുഖ്യപ്രഭാഷണം നടത്തി.

ചലച്ചിത്ര താരം വീണ വിജയകുമാർ മുഖ്യാതിഥിയായി എത്തിയത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവേശമായി. വിജയികൾക്കുള്ള സമ്മാനങ്ങൾ വീണ വിജയകുമാറും ലുലു ഗ്രൂപ്പ് മാനേജ്‌മന്റ് ടീമിനെ പ്രതിനിധീകരിച്ച് ലിപിൻ, ഷാജഹാൻ, സുധീർ എന്നിവരും നൊസ്റ്റാൾജിയ ഭാരവാഹികളും ചേർന്ന് സമ്മാനിച്ചു.

മികച്ച പ്രകടനത്തിലൂടെ സൺറൈസ് ഇംഗ്ലീഷ് സ്കൂൾ അബൂദബി ഓവറാൾ ചാമ്പ്യൻഷിപ്പ് ട്രോഫിയും ലുലുവിന്റെ പ്രത്യേക സമ്മാനവും സ്വന്തമാക്കി. ഏറ്റവുമധികം കുട്ടികളെ പങ്കെടുപ്പിച്ച സ്കൂളുകൾക്കുള്ള പുരസ്കാരങ്ങൾ മോഡൽ സ്കൂൾ അബുദാബി, ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ അബുദാബി, ഷൈനിങ് സ്റ്റാർ സ്കൂൾ എന്നിവർ നേടി. വിജയികളുടെ പട്ടിക reflections.nostalgiauae.com വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Content Highlights: Around 1,500 students across emirates and nationalities took part in Lulu Nostalgia Reflections 2026 at Capital Mall Mussafah in Abu Dhabi. Sunrise English School Abu Dhabi claimed the overall championship trophy, while multiple schools won participation honors. Results are published on reflections.nostalgiauae.com.

---- facebook comment plugin here -----

Latest