Connect with us

National

ജില്ലാ കലക്ടര്‍ക്ക് മോശം സന്ദേശം അയച്ചെന്ന പരാതി; ടിവികെ എംഎല്‍എക്കെതിരെ അന്വേഷണം തുടങ്ങി

ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എംഎല്‍എയ്ക്ക് അന്വേഷണ സംഘം സമന്‍സ് അയച്ചു

Published

|

Last Updated

ചെന്നൈ  | തമിഴ്നാട് കള്ളാക്കുറിച്ചി ടിവികെ എംഎല്‍എ അരുള്‍ വിഘ്നേഷിനെതിരായ കേസില്‍ എസ് ഐ ടി അന്വേഷണം ആരംഭിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എംഎല്‍എയ്ക്ക് അന്വേഷണ സംഘം സമന്‍സ് അയച്ചു.അതിനിടെ പരാതിയില്‍ ആഭ്യന്തര അന്വേഷണം നടത്താന്‍ പ്രത്യേക സമിതി രൂപീകരിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വനിതാ ഐഎഎസ് ഉദ്യോഗസ്ഥന്‍ അടങ്ങുന്നതാണ് സമിതി.

വനിതാ ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിലാണ് പൊലിസ് അന്വേഷണം. മദ്യപിച്ച് രാത്രിയില്‍ കലക്ടറുടെ വീട്ടില്‍ എത്തിയെന്നും പരാതിയിലുണ്ട്. എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ ഡിജിപിയ്ക്ക് പരാതി നല്‍കി.

---- facebook comment plugin here -----

Latest