Connect with us

Bahrain

ഹൂതി, ഇറാന്‍ ആക്രമണങ്ങള്‍; സഊദി പ്രതിരോധ മന്ത്രിയും ബഹ്റൈന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ചര്‍ച്ച നടത്തി

ഇരുരാജ്യങ്ങളുടെയും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള നടപടികളില്‍ പൂര്‍ണ ഐക്യദാര്‍ഢ്യവും പിന്തുണയും ഇരുപക്ഷവും ആവര്‍ത്തിച്ച് ഉറപ്പിച്ചതായി സഊദി വാര്‍ത്താ ഏജന്‍സി.

Published

|

Last Updated

റിയാദ് | സഊദി അറേബ്യക്ക് നേരെയുള്ള ഹൂത്തി ആക്രമണം, ബഹ്റൈന് നേരെയുള്ള ഇറാന്‍ ആക്രമണം എന്നീ വിഷയങ്ങളില്‍ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, ബഹ്റൈന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുമായി ഫോണില്‍ ചര്‍ച്ച നടത്തി.

ഇരുരാജ്യങ്ങളുടെയും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള നടപടികളില്‍ പൂര്‍ണ ഐക്യദാര്‍ഢ്യവും പിന്തുണയും ഇരുപക്ഷവും ആവര്‍ത്തിച്ച് ഉറപ്പിച്ചതായി സഊദി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു

റിയാദിലെ സാമ്പത്തിക കേന്ദ്രത്തിലെ ഒരു കെട്ടിടത്തിന് നേരെ ഉണ്ടായ ഹൂത്തി ആക്രമണത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റതായി സഊദി സിവില്‍ ഡിഫന്‍സ് അറിയിച്ചതിന് തൊട്ടടുത്ത ദിവസമാണ് നിര്‍ണായക സംഭാഷണം നടന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ നിരവധി ഇറാനിയന്‍ വ്യോമാക്രമണങ്ങളെ ബഹ്റൈന്‍ പ്രതിരോധ സേന വിജയകരമായി തടഞ്ഞിരുന്നു.

Content Highlights: Saudi Defense Minister Prince Khalid bin Salman held phone talks with Bahrain’s National Security Adviser Sheikh Nasser bin Hamad Al Khalifa regarding Houthi attacks on Saudi Arabia and Iranian attacks on Bahrain. Both sides affirmed solidarity and ongoing measures to protect national security and regional stability. The discussions follow heightened aerial threats and strikes across the Gulf.

 

---- facebook comment plugin here -----

Latest