Connect with us

National

ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിന് വധഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു

സ്ഫോടനത്തിലൂടെ സിവി ആനന്ദബോസിനെ ഇല്ലാതാക്കുമെന്നാണ് സന്ദേശം

Published

|

Last Updated

കൊല്‍ക്കത്ത| ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിന് വധഭീഷണി. സ്ഫോടനത്തിലൂടെ സിവി ആനന്ദബോസിനെ ഇല്ലാതാക്കുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ലോക്ഭവന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു. ഇന്നലെ രാത്രി വൈകിയാണ് ലോക്ഭവനില്‍ ഗവര്‍ണറെ കൊലപ്പെടുത്തുമെന്ന ഇമെയില്‍ സന്ദേശം ലഭിച്ചത്. പിന്നാലെ ലോക്ഭവന്റെ സുരക്ഷ വര്‍ധിപ്പിച്ചു.

ഭീഷണി സന്ദേശത്തിന് പിന്നാലെ കൊല്‍ക്കത്ത പോലീസും സിആര്‍പിഎഫും ഗവര്‍ണറുടെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി. ഗവര്‍ണറുടെ സുരക്ഷാ ചുമതലയുള്ള സേനകള്‍ അര്‍ദ്ധരാത്രി യോഗം ചേര്‍ന്നതായും ഗവര്‍ണറുടെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ അറിയിച്ചു. നിലവില്‍ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ആളാണ് ഗവര്‍ണര്‍.