Connect with us

National

ജോലിക്ക് പകരം ഭൂമി: അഴിമതിക്കേസില്‍ ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി

ഡല്‍ഹി റൗസ് കോടതിയാണ് കുറ്റം ചുമത്തിയത്

Published

|

Last Updated

ന്യൂഡല്‍ഹി| ജോലിക്ക് പകരം ഭൂമി വാങ്ങിയെന്ന കേസില്‍ ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി. ലാലുപ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി, മക്കള്‍ അടക്കം കുറ്റക്കാ
രാണെന്നാണ് ഡല്‍ഹി റൗസ് കോടതി കണ്ടെത്തിയത്. കുടുംബം ക്രിമിനല്‍ സിന്‍ഡിക്കേറ്റായി പ്രവര്‍ത്തിച്ചുവെന്നും വലിയ ഗൂഢാലോചനയുണ്ടെന്നും പ്രത്യേക ജഡ്ജി വിശാല്‍ ഗോഗ്‌നെ വ്യക്തമാരക്കി. റെയില്‍വേ മന്ത്രാലയത്തെ തന്റെ സ്വകാര്യ സ്വത്തായി യാദവ് ഉപയോഗിച്ചു, പൊതു തൊഴില്‍ വിലപേശലിനായി ഉപയോഗിച്ച് റെയില്‍വേ ഉദ്യോഗസ്ഥരുടെയും അടുത്ത സഹായികളുടെയും ഒത്താശയോടെ യാദവ കുടുംബം ഭൂമി സ്വന്തമാക്കിയെന്നും ജഡ്ജി വിശാല്‍ ഗോഗ്‌നെ പറഞ്ഞു.

കേസില്‍ 41 പേര്‍ക്കെതിരെ കോടതി കുറ്റം ചുമത്തുകയും 52 പേരെ വെറുതെ വിടുകയും ചെയ്തു.
ലാലുപ്രസാദ് യാദവും കുടുംബവും സമര്‍പ്പിച്ച കുറ്റവിമുക്തമാക്കല്‍ ഹരജി കോടതി തള്ളി.

കേസില്‍ സിബിഐ പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അഴിമതിയുമായി ബന്ധപ്പെട്ട് ലാലു പ്രസാദ്, ഭാര്യ റാബ്‌റി ദേവി, മകന്‍ തേജസ്വി യാദവ് എന്നിവര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 2004-2009 കാലയളവില്‍ ഇന്ത്യന്‍ റെയില്‍വേയിലെ ഗ്രൂപ്പ് ‘ഡി’ തസ്തികകളില്‍ നിരവധി ആളുകളെ ഭൂമിക്ക് പകരമായി വിവിധ മേഖലകളില്‍ നിയമിച്ചതായി കേന്ദ്ര ഏജന്‍സി എഫ്ഐആറില്‍ ആരോപിച്ചിരുന്നു. റെയില്‍വേ മന്ത്രാലയം സമ്മര്‍ദ്ദം ചെലുത്തിയതിനാലാണ് ജോലി നല്‍കിയതെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് പ്രതികള്‍ കുറ്റം നിഷേധിക്കുകയാണ് ഉണ്ടായത്.