Connect with us

International

ഓപ്പറേഷൻ എപ്പിക് ഫ്യൂറി: ഇറാന് മേൽ ലേസർ ആയുധങ്ങൾ പ്രയോഗിച്ച് അമേരിക്ക

അമേരിക്കൻ നിർമ്മിത ഉപഗ്രഹങ്ങൾ, സൈനിക നിലവാരമുള്ള മാൽവെയറുകൾ, റഡാർ ജാമിംഗ് സോഫ്റ്റ്‌വെയറുകൾ എന്നിവ ഉപയോഗിച്ചാണ് ഇറാനിയൻ ആയുധങ്ങളെ അമേരിക്ക ലക്ഷ്യം വെക്കുന്നത്.

Published

|

Last Updated

ടെഹ്റാൻ | ഇറാന് മേൽ അമേരിക്കയും ഇസ്റാഈലും നടത്തുന്ന യുദ്ധം പുതിയ ഘട്ടത്തിലേക്ക്. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യുടെ ഭാഗമായി അത്യാധുനിക ലേസർ ആയുധങ്ങൾ അമേരിക്ക വിന്യസിച്ചു തുടങ്ങിയതായാണ് റിപ്പോർട്ട്. മിഡിൽ ഈസ്റ്റ് തീരത്തുള്ള യു എസ് നേവി ഡിസ്ട്രോയർ കപ്പലിൽ ഘടിപ്പിച്ചിട്ടുള്ള ഹൈ-എനർജി ലേസർ വിത്ത് ഇന്റഗ്രേറ്റഡ് ഒപ്റ്റിക്കൽ ഡാസ്ലർ ആൻഡ് സർവൈലൻസ് (HELIOS) സംവിധാനമാണ് ഇറാന്റെ ആയുധങ്ങളെ ലക്ഷ്യമിടാൻ ഉപയോഗിക്കുന്നത്. അതിശക്തമായ ഊർജ്ജകിരണങ്ങൾ കേന്ദ്രീകരിച്ച് ഡ്രോണുകളെ തകർക്കാൻ ശേഷിയുള്ളതാണ് ഈ ഉപകരണം.

അമേരിക്കൻ നിർമ്മിത ഉപഗ്രഹങ്ങൾ, സൈനിക നിലവാരമുള്ള മാൽവെയറുകൾ, റഡാർ ജാമിംഗ് സോഫ്റ്റ്‌വെയറുകൾ എന്നിവ ഉപയോഗിച്ചാണ് ഇറാനിയൻ ആയുധങ്ങളെ അമേരിക്ക ലക്ഷ്യം വെക്കുന്നത്. മിസൈലുകൾ വിക്ഷേപിക്കുന്നത് കണ്ടെത്താൻ ഇൻഫ്രാറെഡ് സെൻസറുകളുള്ള ഉപഗ്രഹങ്ങളെയാണ് യു എസ് സ്പേസ് ഫോഴ്സ് പ്രധാനമായും ആശ്രയിക്കുന്നത്. മിസൈലുകൾ വിക്ഷേപിക്കുമ്പോൾ പുറത്തുവരുന്ന ചൂട് തിരിച്ചറിഞ്ഞ് അവയുടെ പാത കണക്കാക്കാനും പാട്രിയറ്റ് മിസൈലുകൾ ഉപയോഗിച്ച് അവ തകർക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.

യുദ്ധത്തിന്റെ ആദ്യ 72 മണിക്കൂറിനുള്ളിൽ 1,700 ലക്ഷ്യസ്ഥാനങ്ങളിൽ അമേരിക്കൻ സൈന്യം ആക്രമണം നടത്തി. ഇറാന്റെ ഇരുന്നൂറിലധികം ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ തകർക്കുകയും ഡസൻ കണക്കിന് എണ്ണം പ്രവർത്തനരഹിതമാക്കുകയും ചെയ്തിട്ടുണ്ട്.

യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കൻ-ഇസ്റാഈൽ ബോംബാക്രമണങ്ങളിൽ ഇതുവരെ 181 കുട്ടികൾ ഉൾപ്പെടെ 1,097 സിവിലിയന്മാർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ എച്ച് ആർ എ എൻ എ വ്യക്തമാക്കി. 5,000ത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്ത്യയിൽ നിന്ന് മടങ്ങുകയായിരുന്ന ഇറാനിയൻ കപ്പൽ അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ വെച്ച് അമേരിക്ക തകർത്തതായും ഇതിൽ 87 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ഏത് രാജ്യത്തെയും ആക്രമിക്കാൻ ശേഷിയുള്ള ‘ഡൂംസ്‌ഡേ’ മിസൈലും അമേരിക്ക പരീക്ഷിച്ചു.

ഫെബ്രുവരി 28ന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ വധിക്കാൻ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്റാഈലും നടത്തിയ ആക്രമണത്തോടെയാണ് നിലവിലെ യുദ്ധം ആരംഭിച്ചത്.

Summary

The United States has deployed advanced HELIOS laser weaponry as part of “Operation Epic Fury” in its ongoing conflict with Iran. Supported by Space Force satellite technology and infrared tracking, US and Israeli forces have targeted over 1,700 sites and destroyed numerous Iranian missile launchers. Human rights reports indicate that over 1,000 civilians have been killed in the first five days of the offensive, which began following an attempt to target Iran’s Supreme Leader.

Latest